-->
തിരുവനന്തപുരം : പഞ്ചായത്ത് മെമ്പര്‍ ആത്മഹത്യ ചെയ്തത് വിവാദമാകുന്നു. കടുത്ത സാമ്പത്തീക പ്രതിസന്ധിയെ തുടര്‍ന്നാണ് ആത്മഹത്യചെയ്തതെന്നും ഇവര്‍ക്കെതിരേ പ്രതിപക്ഷ പാര്‍ട്ടികളായ സിപിഎം ശക്തമായ ആരോപണം ഉന്നയിച്ചതായും വീട്ടുകാര്‍ ആരോപിക്കുന്നുണ്ട്. ആര്യനാട് കോട്ടയ്ക്കകം വാര്‍ഡ് മെമ്പറായ ശ്രീജ (48) ആണ് ജീവനൊടുക്കിയത്.
സാമ്പത്തിക പ്രശ്‌നത്തെ തുടര്‍ന്ന് ആസിഡ് കുടിച്ചായിരുന്നു മരണം. രാവിലെ വീട്ടില്‍ വെച്ച് ആസിഡ് കുടിക്കുകയായിരുന്നു. ഉടന്‍ തന്നെ ആര്യനാട് പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ എത്തിച്ചെങ്കിലും മരിച്ചു. മൃതദേഹം ആര്യനാട് ആശുപത്രിയില്‍ സൂക്ഷിച്ചിട്ടുണ്ട്. സാമ്പത്തിക പ്രശ്‌നമാണ് കാരണമെന്നാണ് പ്രാഥമിക നിഗമനം. യുഡിഎഫ് മെമ്പറായതിനാല്‍ സിപിഎം ശക്തമായി രംഗത്ത വന്നിരുന്നു.
ശ്രീജയ്ക്ക് 60 ലക്ഷത്തിന്റെ ബാദ്ധ്യത ഉണ്ടായിരുന്നതായിട്ടാണ് ബന്ധുക്കള്‍ പറയുന്നത്. സിപിഎം സാമ്പത്തീക തട്ടിപ്പ് ആരോപണം ഉന്നയിച്ചതിന് പിന്നാലെയായിരുന്നു ആത്മഹത്യ. മൈക്രോ ഫിനാന്‍സ് ഇടപാടുമായി ബന്ധപ്പെട്ട് സാമ്പത്തിക പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നു.
പല ആളുകളില്‍ നിന്നും വട്ടിപ്പലിശയ്ക്കും കടം വാങ്ങിയിരുന്നു. മെമ്പര്‍ ആയിരുന്നതിനാല്‍ സിപിഎം വലിയ രീതിയില്‍ ആരോപണവും പ്രതിഷേധവും നടത്തിയിരുന്നു. വീടും പറമ്പും വിറ്റ് പണം നല്‍കാന്‍ ശ്രമിച്ചു വരികയായിരുന്നു. എന്നാല്‍ പലരും ആക്ഷേപം കൂടി ഉന്നയിക്കാന്‍ തുടങ്ങിയതോടെ കടുത്ത മനോവിഷമം ഉണ്ടായിരുന്നതായും വീട്ടുകാര്‍ പറഞ്ഞു.