Friday, March 13, 2026 Last Updated 3 Min 5 Sec ago English Edition
Todays E paper
Ads by Google
Monday 25 Aug 2025 03.05 PM

‘‘45 ദിനങ്ങള്‍ക്ക് ശേഷം വീണ്ടും എന്റെയരികില്‍; നീണ്ട കാത്തിരിപ്പിന് ശേഷം കിട്ടിയ പുനർമിലനം...’’ഷംനയുടെ ഭര്‍ത്താവ് ഷാനിദ്; ഷംന പിണങ്ങി പോയിരുന്നോ എന്ന് കമന്റുകള്‍

നര്‍ത്തകി, അഭിനേത്രി എന്നീ നിലകളിലെല്ലാം പ്രേക്ഷകഹൃദയം നേടിയെടുത്ത താരമാണ് ഷംന കാസിം. ഇപ്പോഴിതാ ഷംനയുടെ ഭര്‍ത്താവ് ഷാനിദ് സോഷ്യല്‍ മീഡിയയില്‍ പങ്കിട്ട കുറിപ്പാണ് ശ്രദ്ധിക്കപ്പെടുന്നത്.
Shamna Kasim, Dr Shanid Thalekoden
Shamna Kasim and Dr Shanid Thalekoden (Image Source: Instagram)

മലയാളത്തില്‍ മാത്രമല്ല തമിഴിലും തെലുങ്കിലും കന്നടത്തിലും തിളങ്ങി നില്‍ക്കുന്ന താരമാണ് ഷംന കാസിം. ഡാന്‍സ് റിയാലിറ്റി ഷോയിലൂടെ മിനിസ്ക്രീനിലെത്തി പിന്നീട് ‘എന്നിട്ടും’ എന്ന മലയാളചിത്രത്തിൽ നായികയായ താരം അഭിനേത്രി മാത്രമല്ല പ്രൊഫഷണൽ നർത്തകിയും മോഡലുമാണ്. പൂർണ്ണ എന്ന സ്റ്റേജ് നാമത്തിൽ അറിയപ്പെടുന്ന ഷംന കാസിം സോഷ്യല്‍ മീഡിയയിലും തിളങ്ങി നില്‍ക്കുന്ന താരമാണ്.
തന്റെ വിവാഹവും കുഞ്ഞുണ്ടായതുമടക്കം എല്ലാ സന്തോഷങ്ങളും താരം അതിലൂടെ പങ്കുവച്ചിട്ടുണ്ട്. ജെബിഎസ് ഗ്രൂപ്പ് ഓഫ് കമ്പനീസിന്റെ സ്ഥാപകനും സി.ഇ.ഒയുമാണ് ഷംനയുടെ ഭര്‍ത്താവ് ഷാനിദ് ആസിഫ് അലി. താരത്തിന്റെ ചിത്രങ്ങളിലൂടെയും പോസ്റ്റുകളിലൂടെയും ഷാനിദും മകന്‍ ഹംദാനും പ്രേക്ഷകര്‍ക്ക് സുപരിചിതരാണ്.
ഇപ്പോഴിതാ ഷാനിദ് ആസിഫ് അലി പങ്കിട്ട സോഷ്യല്‍ മീഡിയ പോസ്റ്റാണ് ആരാധകര്‍ക്കിടയില്‍ ശ്രദ്ധിക്കപ്പെടുന്നത്. ഷംന കുറച്ച്‌ നാളുകളായി തനിക്ക് അരികില്‍ ഇല്ലായിരുന്നെന്നും ഏറെ വിഷമിച്ച നാളുകാളാണിതെന്നുമാണ് ഷാനിദിന്റെ കുറിപ്പില്‍ പറഞ്ഞിരുന്നത്.
‘‘45 ദിവസങ്ങള്‍. ജീവിതത്തില്‍ ഒരിക്കലും മറക്കാനാകാത്ത ദിവസങ്ങള്‍. ഒറ്റപ്പെടലിന്റെ നിശ്ശബ്ദത, ഓർമ്മകളില്‍ കഴിച്ചുകൂട്ടിയ രാത്രികള്‍, പ്രാർത്ഥനകളില്‍ കരഞ്ഞു കഴിച്ച പുലരികള്‍. ഈ 45 ദിവസങ്ങള്‍ എന്നെ പഠിപ്പിച്ചു. സ്നേഹമെന്നത് എത്ര വലിയൊരു ശക്തിയാണെന്ന്, ജീവിതത്തിലെ യഥാർത്ഥ അനുഗ്രഹം നമ്മോടൊപ്പം ഉണ്ടാകുന്നവർ തന്നെയാണെന്ന്. ഇന്നിവിടെ, എന്റെ ഏറ്റവും വിലപ്പെട്ട അനുഗ്രഹം. എന്റെ ഭാര്യ - വീണ്ടും എന്റെ അരികില്‍. നീണ്ട കാത്തിരിപ്പിന് ശേഷം കിട്ടിയ ഈ പുനർമിലനം. സന്തോഷത്തിന്റെ കണ്ണീർ മാത്രമാണ്. ഇനി വീണ്ടും നമ്മള്‍ ഒരുമിച്ച്‌, ഒരേ സ്വപ്നങ്ങളുമായി... ഒരേ പ്രാർത്ഥനകളോടെ...’’ എന്നാണ് ഷാനിദ് കുറിച്ചിരിക്കുന്നത്.
കുറിപ്പ് ശ്രദ്ധിക്കപ്പെട്ടതോടെ പല ചോദ്യങ്ങളും ഇതിന് താഴെ വന്നു. ഷംന പിണങ്ങിപ്പോയതായിരുന്നോ എന്ന സംശയമായിരുന്നു പലർക്കും. എന്നാല്‍ ഷാനിദോ ഷംനയോ ഇതില്‍ വ്യക്തത വരുത്തിയിട്ടില്ല.

ഭർത്താവിനടുത്ത് തിരിച്ചെത്തിയിരിക്കുന്ന ചിത്രവും വീഡിയോയും ഷംനയും പങ്കുവച്ചിട്ടുണ്ട്.‘‘ ഞാൻ നിന്നിലേക്ക് തിരിച്ച്‌ വരുന്നു ബേബീ...’’ എന്നാണ് ഷംന ഇൻസ്റ്റഗ്രാം സ്റ്റോറിയില്‍ പങ്കുവെച്ചത്. മകനെയും തന്നെയും എയർപോർട്ടില്‍ വെച്ച്‌ സ്വീകരിക്കുന്ന ഷാനിദിന്റെ ദൃശ്യങ്ങളും ഷംന പങ്കുവെച്ചിട്ടുണ്ട്. വീണ്ടും ഒന്നിച്ചതിന്റെ സന്തോഷത്തിലാണ് ഷംനയും ഷാനിദും.

പ്രണയിച്ച്‌ വിവാഹം ചെയ്തവരാണ് ഷംനയും ഷാനിദും. ആദ്യം ഇഷ്ടം തുറന്ന് പറയുന്നതും ഷംനയാണ്. ദുബായില്‍ സ്ഥാപനം നടത്തുന്ന ഷാനിദ് ഗോള്‍ഡൻ വിസയുമായി ബന്ധപ്പെട്ടാണ് ഷംനയെ ആദ്യം കോണ്‍ടാക്‌ട് ചെയ്യുന്നത്. ഷാനിദിന്റെ ഒരു പ്രോഗ്രാമിന് ഷംന എത്തുകയും ചെയ്തു. ഈ പരിചയമാണ് പ്രണയത്തിലെത്തിയത്. വെെകാതെ രണ്ടുപേരും നിക്കാഹും ചെയ്തു.
വിവാഹ ജീവിതത്തെക്കുറിച്ച്‌ പല അഭിമുഖങ്ങളിലും ഷംന സംസാരിച്ചിട്ടുണ്ട്. ഒരിക്കലും വിട്ട് പോകില്ലെന്ന് ഷാനിദിനോട് താൻ പറഞ്ഞിട്ടുണ്ടെന്ന് ഒരിക്കല്‍ ഷംന പറഞ്ഞിട്ടുണ്ട്.
ഷംന ഇഷ്ടമാണെന്ന് പറഞ്ഞപ്പോള്‍ തന്റെ കഴിഞ്ഞ കാലം മനസിലാക്കണമെന്നാണ് താൻ ആദ്യം പറഞ്ഞതെന്ന് അന്ന് അഭിമുഖത്തില്‍ ഷാനിദും പറഞ്ഞിരുന്നു. ‘‘വിവാഹക്കാര്യം അനൗണ്‍സ് ചെയ്തപ്പോള്‍ നല്ല ന്യൂസുകളുണ്ടായിരുന്നു. അതേസമയം എന്നെക്കുറിച്ച്‌ നെഗറ്റീവ് പറയാൻ കുറേ ആളുകളുണ്ടായിരുന്നു. എന്റെ ഫോണില്‍ ഇക്കയെക്കുറിച്ച്‌ നെഗറ്റീവ് വരുന്നു. രണ്ട് ഫാമിലിക്കും അത് സ്ട്രസ്ഫുളായി. കല്യാണം മുടക്കാനാണ് ആള്‍ക്കാർ ശ്രമിക്കുക എന്നും...’’ അന്ന് ഷംന പറഞ്ഞു.

Ads by Google
Ads by Google
LATEST NEWS
TRENDING NOW