-->
വിവിധ ടെലിവിഷന്‍ പ്രോഗ്രാമുകളിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരനായി മാറിയ അവതാരകനാണ് ജീവ ജോസഫ്. സൂര്യ മ്യൂസിക്കിലൂടെയാണ് ജീവ അവതരണ രംഗത്ത് തുടക്കം കുറിച്ചത്. അന്ന് തന്റെ കോ ആങ്കറായിരുന്ന അപര്‍ണ തോമസിനെയാണ് ജീവ തന്റെ ജീവിതപങ്കാളിയാക്കിയത്. അവതാരകനും നടനുമായ ജീവ പ്രീസ്റ്റ്, 21 ഗ്രാംസ് എന്നീ ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. അടുത്തിടെ റിലീസ് ചെയ്ത ‘സാഹസം’ സിനിമയിലും ജീവ അഭിനയിച്ചിരുന്നു.
ഏറെനാൾ അവതാരികയായി പ്രവർത്തിച്ച ശേഷമാണ് ക്യാബിൻ ക്രൂവായി അപർണയ്ക്ക് ജോലി ലഭിച്ചത്. കാബിന്‍ ക്രൂ ജോലി അവസാനിപ്പിച്ച് നാട്ടിലെത്തിയ അപര്‍ണ, യൂട്യൂബ് ചാനലുമായി ആക്റ്റീവാണിപ്പോൾ. ഒരു സോഷ്യല്‍ മീഡിയ ഇന്‍വ്‌ളുവന്‍സർ കൂടിയായ അപര്‍ണ ജീവിതത്തിലെ വിശേഷങ്ങളും പ്രൊഫഷനിലെ കാര്യങ്ങളുമെല്ലാം അപർണ വ്‌ളോഗുകളില്‍ ഉള്‍പ്പെടുത്താറുണ്ട്. അഭിനയവും അവതരണവും വ്‌ളോഗുമൊക്കെയായി ഏറെ സജീവമാണ് ജീവയും അപര്‍ണയും സോഷ്യൽ മീഡിയ സെലിബ്രിറ്റികളാണ്.
ഇപ്പോഴിതാ തങ്ങളുടെ ദാമ്പത്യം ഒരു പതിറ്റാണ്ട് തികയ്ക്കുന്ന സന്തോഷം പങ്കിടുകയാണ് ജീവ. ഒരുമിച്ചുള്ള ചിത്രങ്ങളും പ്രണയനിമിഷങ്ങളും പങ്കുവച്ചാണ് ജീവ സന്തോഷം പങ്കിട്ടിരിക്കുന്നത്. ‘‘10 വർഷങ്ങൾ ...’’ എന്ന ക്യാപ്ഷനൊപ്പം ഒരുമിച്ചു വളരുന്നു എന്ന ഹാഷ് ടാഗും നല്‍കിയാണ് ജീവയുടെ പോസ്റ്റ്.