Saturday, March 21, 2026 Last Updated 1 Min 21 Sec ago English Edition
Todays E paper
Ads by Google
Monday 25 Aug 2025 01.17 PM

' എംഎല്‍എ സ്ഥാനത്ത് കടിച്ചുതൂങ്ങണമോ വേണ്ടയോ എന്ന് രാഹുലിന് തീരുമാനിക്കാം, സസ്‌പെന്‍ഷന്‍ അവസാന നടപടി അല്ല' ; കെ മുരളീധരന്‍

aganist

തിരുവനന്തപുരം: പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് പുറത്താക്കിയതോടെ ഇനി എംഎല്‍എ സ്ഥാനത്ത് കടിച്ചൂതൂങ്ങണമോ, വേണ്ടയോ എന്നത് രാഹുല്‍ മാങ്കൂട്ടത്തിലിന് തീരുമാനിക്കാമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍. യുഡിഎഫും കോണ്‍ഗ്രസും തങ്ങളുടെ കൂട്ടത്തില്‍ കൂടേണ്ടെന്ന് രാഹുലിനോട് പറഞ്ഞിട്ടുണ്ടെന്നും മുരളീധരന്‍ പറഞ്ഞു. കൂടുതല്‍ പരാതികളും തെളിവുകളും പുറത്തുവരുന്നതോടെ രാഹുലിനെതിരെ കടുത്ത നടപടി സ്വീകരിക്കുമെന്നും ഇത് അവസാന നടപടിയല്ലെന്നും മുരളീധരന്‍ പറഞ്ഞു. ഉമാ തോമസ് പറഞ്ഞത് കേരളത്തിലെ സ്ത്രീകളുടെ വികാരമാണെന്നും കെ മുരളീധരന്‍ വ്യക്തമാക്കി.

'രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ സസ്‌പെന്‍ഷന്‍ നടപടിയാണ് സ്വീകരിച്ചിട്ടുള്ളത്. ഒരു ജനാധപത്യ പാര്‍ട്ടിക്ക് ചെയ്യുന്നതിന് ചില നടപടിക്രമങ്ങളുണ്ട്. ഇതുവരെ രാഹുലിനെതിരെ ഒരു പരാതി രേഖാമൂലം ലഭിച്ചിട്ടില്ല. സമൂഹത്തില്‍ വളരെയധികം ചര്‍ച്ച ചെയ്യുന്ന വിഷയം എന്ന നിലയില്‍ ഇതിന്റെ ഗൗരവം മനസിലാക്കിയാണ് പാര്‍ട്ടി രാഹുലിനെ സസ്‌പെന്‍ഡ് ചെയ്തത്. ഇത് അവസാന നടപടിയാണെന്ന് കണക്കാക്കേണ്ട. കുടുതല്‍ പ്രതികരണങ്ങളും പരാതികളും വരുന്നത് അനുസരിച്ച് മൂന്നാംഘട്ട നടപടി സ്വീകരിക്കും. ആദ്യഘട്ടമെന്ന നിലയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് സ്ഥാനത്ത് നിന്ന് നീക്കി. രണ്ടാം ഘട്ടത്തില്‍ പാര്‍ട്ടി അംഗത്വത്തില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു. ഇക്കാര്യത്തില്‍ കോണ്‍ഗ്രസിനെ വിമര്‍ശിക്കാന്‍ ആര്‍ക്കും അവകാശമില്ല. ഇത്രയും നടപടി മറ്റൊരു പാര്‍ട്ടിയും എടുത്തിട്ടില്ല'- മുരളീധരന്‍ പറഞ്ഞു.

പാലക്കാട് ഉപതെരഞ്ഞെടുപ്പിനെ ഞങ്ങള്‍ക്ക് ഭയമില്ല. പാലക്കാട്ടെ മത്സരം യുഡിഎഫും ബിജെപിയും തമ്മിലാണ്. അവിടെ പരാജയ ഭീതിയില്ല. ഉപതെരഞ്ഞെടുപ്പല്ല ഇപ്പോഴത്തെ ചര്‍ച്ച. ഒരു എംഎല്‍എക്കെതിരെ ഗുരുതര ആരോപണം ഉണ്ടാകുമ്പോള്‍ പാര്‍ട്ടിക്ക് നടപടിയെടുക്കാതിരിക്കാനാകില്ല. രാഹുലിനെതിരെ വന്ന ഓഡിയോ ക്ലിപ്പിന്റെ ആധികാരികത അറിയേണ്ടതുണ്ട്. രാഹുല്‍ മാങ്കൂട്ടത്തിന്റെ വിശദീകരണവും കേള്‍ക്കേണ്ടതുണ്ട്. പാര്‍ട്ടിക്ക് അംഗത്വത്തിന് ലഭിക്കുന്ന പ്രൊട്ടക്ഷന്‍ ഇനി രാഹുലിന് കിട്ടില്ലെന്നതിന്റെ സൂചനയാണ് സസ്‌പെന്‍ഷനെന്നും മുരളീധരന്‍ പറഞ്ഞു.

സൈബര്‍ ആക്രമണത്തെ വലിയ രീതില്‍ കാണേണ്ടതില്ലെന്നും അത് ആരും വായിക്കാതിരിന്നാല്‍ പോരേയെന്നും മുരളീധരന്‍ ചോദിച്ചു. ഉമാ തോമസ് പറഞ്ഞത് കേരളത്തിലെ വനിതകളുടെ വികാരമാണ്. തന്നെ സ്ഥാനാര്‍ഥിയാക്കിയ പാര്‍ട്ടി തങ്ങള്‍ക്കൊപ്പം ഇനി നില്‍ക്കേണ്ട എന്നുപറഞ്ഞ സാഹചര്യത്തില്‍ സ്ഥാനം രാജിവയ്ക്കാനുള്ള അവകാശം അദ്ദേഹത്തിനുണ്ട്. എംഎല്‍എ സ്ഥാനത്ത് കടിച്ചുതൂങ്ങണേമോ, വേണ്ടയോ എന്ന് അദ്ദേഹത്തിന് തീരുമാനിക്കാമെന്നും മുരളീധരന്‍ പറഞ്ഞു.

Ads by Google
Ads by Google
LATEST NEWS
TRENDING NOW