Thursday, March 19, 2026 Last Updated 7 Min 46 Sec ago English Edition
Todays E paper
Ads by Google
Monday 25 Aug 2025 09.56 AM

മകളുടെ മരണാനന്തര ചടങ്ങിന് സാധനവുമായി എത്തിയ ടെമ്പോ മറിഞ്ഞു, വീടിന് മുന്നില്‍ അലക്കികൊണ്ടിരുന്ന അമ്മയ്ക്ക് ദാരുണാന്ത്യം

mother, dies

ചൊക്ലി: മകളുടെ മരണാനന്തരച്ചടങ്ങിനുളള വാടകസാധനങ്ങള്‍ ഇറക്കാനെത്തിയ മിനി ടെമ്പോ മറിഞ്ഞ് വീടിന് മുന്നില്‍ വസ്ത്രം അലക്കുകയായിരുന്ന അമ്മയ്ക്ക് ദാരുണാന്ത്യം. ഒളവിലം നോര്‍ത്ത് എല്‍പി സ്‌കൂളിന് സമീപത്തെ കുണ്ടന്‍ചാലില്‍ ഹൗസില്‍ ജാനു ( 85) ആണ് മരിച്ചത്. ഞായറാഴ്ച രാവിലെ 11-ഓടെയാണ് അപകടം.

ഇറക്കത്തിലുളള റോഡരികിലാണ് ജാനുവിന്റെ വീട്. വാഹനത്തിന് മുന്നിലുണ്ടായിരുന്ന സ്‌കൂട്ടര്‍ മാറ്റാന്‍ ഡ്രൈവര്‍ ലിജിന്‍ ഇറങ്ങിയപ്പോഴാണ് മിനിടെമ്പോ നിരങ്ങിനീങ്ങി ജാനുവിന്റെ ദേഹത്തേക്ക് മറിഞ്ഞത്. ഉടന്‍ ചാലയിലെ സ്വകാര്യ ആശുപത്രിയില്‍ കൊണ്ടുപോയെങ്കിലും വഴിമധ്യേ മരിച്ചു. ജാനുവിന്റെ രണ്ടാമത്തെ മകള്‍ പുഷ്പയുടെ മരണാനന്തരച്ചടങ്ങായ നാല്‍പ്പത് തിങ്കളാഴ്ചയാണ്. അതിനുളള സാധനങ്ങളുമായാണ് മിനി ടെമ്പോ എത്തിയത്.

പരേതനായ കുഞ്ഞിക്കണ്ണനാണ് ജാനുവിന്റെ ഭര്‍ത്താവ്. മറ്റു മക്കള്‍: രവീന്ദ്രന്‍, ശ്രീമതി, സുരേന്ദ്രന്‍, അനീശന്‍. മരുമക്കള്‍: നളിനി ( സേട്ടുമുക്ക്), മുകുന്ദന്‍ ( മേക്കുന്ന്), ഷൈജ ( പുല്ലൂക്കര), അനിത ( പളളൂര്‍), പരേതനായ സോമന്‍ ( മേക്കുന്ന്). ചൊക്ലി പോലീസ് ഇന്‍സ്‌പെക്ടര്‍ കെ.വി. മഹേഷിന്റെ നേതൃത്വത്തില്‍ പോലീസ് സ്ഥലത്തെത്തിയിരുന്നു. മനഃപൂര്‍വമല്ലാത്ത നരഹത്യയ്ക്ക് ഡ്രൈവര്‍ ലിജിന്റെ പേരില്‍ കേസെടുത്തു.

ഇന്‍ക്വസ്റ്റിന് ശേഷം മൃതദേഹം ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. സംസ്‌കാരം തിങ്കളാഴ്ച ഉച്ചയോടെ വീട്ടുവളപ്പില്‍.

Ads by Google
Ads by Google
LATEST NEWS
TRENDING NOW