Friday, March 13, 2026 Last Updated 7 Min 20 Sec ago English Edition
Todays E paper
Ads by Google
Sunday 24 Aug 2025 05.08 PM

രാഹുൽ ടെലഗ്രാം ചാറ്റുകൾ പുറത്തുവിടണം, മാധ്യമങ്ങൾക്ക് മുന്നിൽ കാണിച്ചത് പഴയ സന്ദേശം'; അവന്തിക

rahul mamkootathil
photo - facebook

തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ആരോപണം ആവർത്തിച്ച് ട്രാൻസ് വുമണും ബിജെപി പ്രവർത്തകയുമായ അവന്തിക. ധൈര്യമുണ്ടെങ്കിൽ രാഹുൽ ടെലഗ്രാം ചാറ്റുകൾ പുറത്തുവിടണമെന്നും അദ്ദേഹം മാധ്യമങ്ങൾക്ക് മുന്നിൽ കാണിച്ചത് പഴയ ശബ്ദ സന്ദേശമാണെന്നും അവന്തിക റിപ്പോർട്ടറിനോട് പുറഞ്ഞു. രാഹുലിനെതിരായ ആരോപണങ്ങൾ ഉയരുന്നതിന് മുൻപ് ആഗസ്റ്റ് ഒന്നിന് അയച്ച ശബ്ദ സന്ദേശമാണിതെന്നും അവന്തിക വ്യക്തമാക്കി.

ടെലഗ്രാമിൽ മോശം രീതിയിൽ സംസാരിച്ച രാഹുൽ വാട്‌സ്ആപ്പിൽ മാന്യമായാണ് സന്ദേശങ്ങൾ അയച്ചത്. ഈ മെസേജ് മാത്രമാണ് രാഹുൽ മാധ്യമങ്ങൾക്ക് മുന്നിൽ കാണിച്ചത്. സ്‌ക്രീൻ ഷോട്ട് പോലും എടുക്കാനാകാത്ത വിധം വാനിഷ് മോഡിലാണ് രാഹുൽ ചില മെസേജുകൾ അയച്ചത്. നിരന്തരം ഇത്തരം സന്ദേശങ്ങൾ അയച്ചിരുന്നുവെന്നും അവന്തിക പറഞ്ഞു.

അതേസമയം ബലാത്സംഗം ചെയ്യുന്നതുപോലെ ലൈംഗിക ബന്ധത്തിൽ ഏർപ്പെടണമെന്ന് രാഹുൽ പറഞ്ഞതായി ആരോപിച്ചയാളാണ് അവന്തിക. എന്നാൽ ആരോപണം ഉന്നയിക്കുന്നതിനും ദിവസങ്ങൾക്ക് മുമ്പ് അവന്തിക തന്നെ വിളിച്ചിരുന്നുവെന്നും ഒരു മാധ്യമപ്രവർത്തകൻ തന്നെ ബന്ധപ്പെട്ടിരുന്നുവെന്നും പറഞ്ഞതായാണ് രാഹുൽ ഇന്ന് മാധ്യമങ്ങളോട് പറഞ്ഞത്.

Ads by Google
Sunday 24 Aug 2025 05.08 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW