Sunday, March 15, 2026 Last Updated 51 Min 35 Sec ago English Edition
Todays E paper
Ads by Google
Friday 22 Aug 2025 06.42 PM

നായപ്രേമികള്‍ കാല്‍ ലക്ഷവും എന്‍ജിഒകള്‍ 2 ലക്ഷവും നല്‍കണം', ഡല്‍ഹി തെരുവുനായ വിഷയത്തില്‍ സുപ്രീംകോടതി

supreme court

ന്യൂഡല്‍ഹി: ഡല്‍ഹി എന്‍സിആറിലെ( നാഷണല്‍ ക്യാപിറ്റല്‍ റീജിയണ്‍ ഓഫ് ഇന്ത്യ) തെരുവ് നായ്ക്കളെ ഷെല്‍ട്ടറുകളില്‍ അടക്കണമെന്ന് ഉത്തരവിനെതിരെ ഹര്‍ജി നല്‍കിയ നായ പ്രേമികളും എന്‍ജിഒകളും ഒരാഴ്ചയ്ക്കുള്ളില്‍ യഥാക്രമം 25,000 രൂപയും 2 ലക്ഷം രൂപയും നല്‍കണമെന്ന് സുപ്രീംകോടതി. ജസ്റ്റിസ് വിക്രം നാഥ് അധ്യക്ഷനായ മൂന്നംഗ ബെഞ്ചിന്റേതാണ് ഉത്തരവ്. ഈ തുക പണം അതത് മുനിസിപ്പല്‍ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ തെരുവ് നായകള്‍ക്ക് അടിസ്ഥാന സൗകര്യങ്ങളും മറ്റ് സൗകര്യങ്ങളും ഒരുക്കുന്നതിന് വിനിയോഗിക്കണമെന്നും കോടതി നിര്‍ദേശിച്ചു.

'കോടതിയെ സമീപിച്ച ഓരോ നായ പ്രേമിയും 25,000 രൂപവീതവും ഓരോ എന്‍ജിഒയും രണ്ട് ലക്ഷം രൂപ വീതവും

ഏഴ് ദിവസത്തിനുള്ളില്‍ കോടതിയില്‍ നിക്ഷേപിക്കണം. ഇല്ലെങ്കില്‍ അവരെ ഈ വിഷയത്തില്‍ ഇനി ഹാജരാകാന്‍ അനുവദിക്കില്ല,' സുപ്രീംകോടതി പറഞ്ഞു. മൃഗസ്നേഹികള്‍ക്ക് തെരുവ് നായ്ക്കളെ ദത്തെടുക്കുന്നതിന് ബന്ധപ്പെട്ട മുനിസിപ്പല്‍ സ്ഥാപനങ്ങള്‍ക്ക് അപേക്ഷ സമര്‍പ്പിക്കാന്‍ സ്വാതന്ത്ര്യമുണ്ടെന്ന് ബെഞ്ച് പറഞ്ഞു. ദത്തെടുത്ത തെരുവ് നായ്ക്കളെ തെരുവുകളിലേക്ക് തിരികെ വിടുന്നില്ലെന്ന് ഉറപ്പാക്കേണ്ടത് അപേക്ഷകന്റെ ഉത്തരവാദിത്തമായിരിക്കുമെന്നും വിധിയില്‍ പറയുന്നു.

Ads by Google
Ads by Google
TRENDING NOW