Tuesday, March 17, 2026 Last Updated 3 Min 12 Sec ago English Edition
Todays E paper
Ads by Google
Friday 22 Aug 2025 01.15 PM

പത്മനാഭസ്വാമി ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി മോഹന്‍ലാല്‍

mohanlal, temple

പത്മനാഭസ്വാമി ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി മലയാളത്തിന്റെ പ്രിയതാരം മോഹന്‍ലാല്‍. വ്യാഴാഴ്ച രാവിലെ ക്ഷേത്രത്തിലെത്തിയ താരം മുറജപ ലക്ഷദീപ വിളംബരം സ്വീകരിക്കുകയും വിളംബര ദീപം തെളിയിക്കുകയും ചെയ്തു.

പത്മനാഭസ്വാമി ക്ഷേത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട ചടങ്ങുകളിലൊന്നായ മുറജപ ലക്ഷാര്‍ച്ച ആറ് വര്‍ഷത്തിലൊരിക്കല്‍ മാത്രമാണ് നടക്കുന്നത്. തിരുവിതാംകൂര്‍ രാജകുടുംബമാണ് ഇതിന് നേതൃത്വം നല്‍കുന്നത്. ഒരു മാസത്തോളം നീണ്ടുനില്‍ക്കുന്ന ഈ ചടങ്ങ് നവംബര്‍ 20ന് ആരംഭിക്കും. മുറജപ ലക്ഷാര്‍ച്ചയ്ക്ക് മുന്നോടിയായാണ് മോഹന്‍ലാല്‍ പത്മനാഭസ്വാമി ക്ഷേത്രത്തിലെത്തിയത്.

തിരുവിതാംകൂര്‍ രാജകുടുംബാംഗങ്ങള്‍ മോഹന്‍ലാലിന് വിളംബര പത്രിക കൈമാറി. കവടിയാര്‍ കൊട്ടാരത്തിലെ രാജകുടുംബാംഗങ്ങളും ചടങ്ങില്‍ പങ്കെടുത്തു.

Ads by Google
Ads by Google
LATEST NEWS
TRENDING NOW