-->
പാലക്കാട്: രാഹുല്‍മാങ്കൂട്ടത്തിനെതിരേ പരാതിയുമായി എത്തിയ യുവതികളെ അപമാനിക്കുന്ന പ്രസ്താവന നടത്തിയതിന്റെ പേരില്‍ ഖേദം പ്രകടിപ്പിച്ച് വി.കെ.ശ്രീകണ്ഠന്‍ എംപി. തന്റെ വാക്കുകള്‍ മാധ്യമങ്ങള്‍ വളച്ചൊടിച്ചെന്നും തെറ്റായി പറഞ്ഞിട്ടുണ്ടെങ്കില്‍ പ്രസ്താവന തിരുത്തുന്നെന്നും വി.കെ. ശ്രീകണ്ഠന്‍ പറഞ്ഞു. താന്‍ ആരേയും അധിക്ഷേപിക്കാന്‍ ശ്രമിച്ചിട്ടില്ലെന്നും താന്‍ പരാതിക്കാര്‍ക്കൊപ്പമാണെന്നും പറഞ്ഞു.
രാഷ്്ട്രീയ ഗൂഡാലോചന ഉണ്ടോയെന്ന് പരിശോധിക്കണമെന്നാണ് താന്‍ ഉദ്ദേശിച്ചതെന്നും താന്‍ ഇന്നേവരെ സ്ത്രീകള്‍ക്കെതിരേ പരാമര്‍ശം നടത്തിയിട്ടില്ലെന്നും സ്ത്രീവിരുദ്ധ പ്രസ്താവന നടത്തിയിട്ടില്ലെന്നും കോണ്‍ഗ്രസിന് സ്ത്രീകളെ അപമാനിക്കുന്ന നിലപാടില്ലെന്നും ശ്രീകണ്ഠന്‍ പറഞ്ഞു. നേരത്തേ അല്‍പ്പവസ്ത്രം ധരിച്ച് മന്ത്രിമാര്‍ക്കൊപ്പം ഉള്ള ചിത്രങ്ങള്‍ പുറത്തു വന്നില്ലേയെന്ന് എംപി മാധ്യമങ്ങളോട് ചോദിച്ചു.
ആരോപണം ഉന്നയിച്ചവരുടെ രാഷ്ട്രീയ പശ്ചാത്തലം പരിശോധിക്കണമെന്നും രാഷ്ട്രീയ ഗൂഡാലോചനയാണോ എന്ന് സംശയിക്കുന്നതായും അദ്ദേഹം പറഞ്ഞു. വെളിപ്പെടുത്തല്‍ നടത്തിയവര്‍ അര്‍ധ വസ്ത്രം ധരിച്ച് മന്ത്രിമാര്‍ക്ക് ഒപ്പം ഉള്ള ചിത്രങ്ങള്‍ പുറത്ത് വന്നില്ലേയെന്ന് എംപി മാധ്യമങ്ങളോട് പറഞ്ഞു. മന്ത്രിമാരെ കെട്ടിപ്പിടിച്ച് നില്‍ക്കുന്ന ചിത്രം വന്നല്ലോയെന്നും അദ്ദേഹം അധിക്ഷേപിച്ചു.
''മൂന്നര വര്‍ഷം മുമ്പ് നടന്ന സംഭവത്തിന് ഇപ്പോള്‍ എന്തുകൊണ്ട് പരാതി വന്നു എന്ന് അന്വേഷിക്കണം. ഇവരുടെ രാഷ്ട്രീയ പശ്ചാത്തലം കണ്ടല്ലോ. ഏതൊക്കെ മന്ത്രിമാരുടെ കൂടെയാണ് ആരോപണം ഉന്നയിച്ചവര്‍ അര്‍ധ വസ്ത്രം ധരിച്ച് നില്‍ക്കുന്നത്. എന്താണ് ഇതിന് പിന്നില്‍. ഈ ആരോപണമുന്നയിച്ചവരുടെ രീതിയും നടപ്പും മന്ത്രിമാരെ കെട്ടിപ്പിടിച്ച് നില്‍ക്കുന്ന ചിത്രവുമൊക്കെ വന്നല്ലോ. ഇതിനൊക്കെ പിന്നില്‍ ആരാണെന്ന് അന്വേഷിക്കണം. എല്ലാ കാര്യങ്ങളും പുറത്ത് വരും.'' എന്നായിരുന്നു വി കെ ശ്രീകണ്ഠന്റെ പ്രസ്താവന.
രാഹുലിനെതിരെ നടക്കുന്നത് രാഷ്ട്രീയ വേട്ടയാടലാണെന്നും അദ്ദേഹം പറഞ്ഞു. മനപ്പൂര്‍വം ഗൂഡാലോചന നടത്തിയതാണോയെന്ന് അറിയില്ലല്ലോയെന്നും അന്വേഷിക്കുമെന്നും അദ്ദേഹം പറഞ്ഞു. രാഹുല്‍ ഗുരുതരമായ പിഴവ് നടത്തിയിട്ടുണ്ടെങ്കില്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന് പാര്‍ട്ടി നേതൃത്വം വ്യക്തമാക്കിയിട്ടുണ്ടെന്നും ശ്രീകണ്ഠന്‍ പറഞ്ഞു.
എല്ലാം പുകമറയാണെന്നും രാഹുലിന്റെ രാജി പാര്‍ട്ടി തീരുമാനമാണ്. രാജി അച്ചടക്ക നടപടിയുടെ ഭാഗമാണ്. പാര്‍ട്ടി ആവശ്യപ്പെട്ടത് പ്രകാരമാണ് രാജി. ആരോപണം വന്നയുടന്‍ പാര്‍ട്ടി നടപടി എടുത്തു. രാഹുലിന് ജാഗ്രത കുറവുണ്ടായോ എന്ന് പാര്‍ട്ടി പരിശോധിക്കും. കോടതി കുറ്റക്കാരനെന്ന് കണ്ടെത്തുന്നത് വരെ രാഹുല്‍ കുറ്റക്കാരനല്ല', അദ്ദേഹം കൂട്ടിച്ചേര്‍ത്തു. രാഹുലിനെതിരെ പരാതിയുണ്ടോയെന്നും വി കെ ശ്രീകണ്ഠന്‍ ചോദിച്ചു. പരാതി കൊടുത്താല്‍ പരിശോധിക്കാന്‍ സംവിധാനമുണ്ടെന്നും വി കെ ശ്രീകണ്ഠന്‍ പറഞ്ഞു.