-->
തെന്നിന്ത്യന്‍ സിനിമയിലെ ഐക്കോണിക് നായികമാരില്‍ ഒരാളാണ് അംബിക. മലയാളത്തില്‍ മാത്രമല്ല തമിഴിലും കന്നഡത്തിലും തെലുങ്കിലുമെല്ലാം നമ്പര്‍ വണ്‍ നായികയായിരുന്നു ഒരുകാലത്ത് അംബിക. മലയാളത്തിലെ ഒട്ടുമിക്ക നായകന്‍മാര്‍ക്കൊപ്പവും അഭിനയിച്ച നടി കൂടിയാണ് അംബിക. തമിഴ്,തെലുങ്ക്,കന്നഡ സിനിമകളില്‍ അംബിക ഒരേ സമയം അഭിനയിച്ച് തിളങ്ങി നിന്നിട്ടുണ്ട്.
ഇപ്പോഴിതാ സിനിമകൾ വിജയിക്കാനായി വ്രതവും പ്രദക്ഷിണവുമൊക്കെ ചെയ്തിട്ടുണ്ടെന്ന് പറയുകയാണ് അംബിക. അഭിനയിച്ച സിനിമകള്‍ ഹിറ്റാകാന്‍ വേണ്ടി അംഗപ്രദക്ഷിണം, അടിപ്രദക്ഷണം ഒക്കെ ചെയ്തിട്ടുണ്ടെന്നാണ് അംബിക പറയുന്നത്. ‘‘ഞാന്‍ വര്‍ക്കു ചെയ്യുന്ന സമയത്ത് ഓരോ സിനിമ വരുമ്പോഴും പ്രാര്‍ത്ഥിക്കും. ഞാനെത്ര പടങ്ങള്‍ക്ക് അംഗപ്രദക്ഷിണം, അടിപ്രദക്ഷണം ഒക്കെ ചെയ്തിട്ടുണ്ടെന്ന് അറിയുമോ ? ഹിറ്റാകാന്‍ വേണ്ടി. 21 ദിവസം വെജിറ്റേറിയന്‍ ഫുഡ് കഴിച്ച് വ്രതമിരുന്നിട്ട് അടിപ്രദക്ഷിണം ചെയ്തിട്ടുണ്ട്. ഞാന്‍ തമിഴ് സിനിമ അഭിനയിച്ചു കൊണ്ടിരിക്കുന്ന സമയം, ഞാനന്ന് ടീനേജറാണ്. എനിക്കന്ന് തമിഴില്‍ ശിവാജി സാറിനൊപ്പം ഒരു സിനിമ വന്നു, വാഴ്കൈ. അതിലാണെനിക്ക് കലൈമമാമണി അവാര്‍ഡ് കിട്ടിയത്. അന്ന് എല്ലാവരും കൂടിയെന്നെ പറഞ്ഞു പേടിപ്പിച്ചു,‘ ശിവാജി സാറിന്റെ കൂടെ ഹീറോയിനായി അഭിനയിച്ചു, ഇനിയിപ്പോള്‍ കെ.ആര്‍.വിജയ,സുജാത ചേച്ചി ആ ഒരു അമ്മ ഗ്രൂപ്പിലേക്ക് കൊണ്ടു വന്നു വിടുമെന്ന്’.
എനിക്കാകെ ടെന്‍ഷനായി. ആ സമയത്താണ് എന്റെ വേറെ രണ്ട് സിനിമകള്‍ കൂടി റിലീസായത്. അതെനിക്ക് ഹിറ്റായേ പറ്റൂ. എന്റെ ദൈവമേ, ഞാന്‍ പ്രാര്‍ത്ഥിക്കാത്ത ദൈവങ്ങളില്ല. ആ രണ്ടു സിനിമകളുഗ ഹിറ്റാകാന്‍ വേണ്ടിയാണ് അംഗപ്രദക്ഷിണം ചെയ്തത്. രണ്ടും ഹിറ്റായി.
ശിവാജി സാര്‍ എന്നോട് പറഞ്ഞു,‘ഇന്ത പടത്തുക്ക് ഉനക്ക് അവാര്‍ഡ് വരും’ എന്ന്. അത് കിട്ടുകയും ചെയ്തു. കലൈമമാമണി അവാര്‍ഡ് കിട്ടിയത് അങ്ങനെയാണ്...’’ അംബിക പറഞ്ഞു. ആനീസ് കിച്ചന്‍ എന്ന പ്രോഗാമില്‍ അതിഥിയായി എത്തിയപ്പോഴാണ് അംബിക ഇക്കാര്യം പറഞ്ഞത്.