-->
ശ്രീനാഥ് ഭാസിയെ ആദ്യമായി ആക്ഷൻ ഹീറോ ആയി അവതരിപ്പിക്കുന്ന പൊങ്കാല എന്ന ചിത്രത്തിന്റെ ടീസർ പ്രകാശനം ചെയ്തു.
ഏ. ബി. ബിനിൽ തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന്റെ ടീസർ പ്രശസ്ത താരങ്ങളായ ആസിഫ് അലി, ആൻ്റണി വർഗീസ്, ( പെപ്പെ) വിജയ് സേതുപതി, ഇന്ദ്രൻസ്, സണ്ണി വെയ്ൻ, പേളി മാണി, മിഥുൻ രമേശ്, അന്നാ രേഷ്മ രാജൻ,, നൈല ഉഷ, സാനിയ ഇയ്യപ്പൻ, എന്നീ പ്രമുഖ താരങ്ങളുടെ ഒഫീഷ്യൽ പേജിലൂടെയാണ് ടീസർ പ്രകാശനം ചെയ്തിരിക്കുന്നത്.
ചലച്ചിത്ര വൃത്തങ്ങളിലും, ചലച്ചിത്ര പ്രേമികൾക്കിടയിലും വലിയ സ്വീകാര്യതയാണ് ഈ ടീസറിന് ലഭിച്ചിരിക്കുന്നത്. ഗ്ലോബൽ പിക്ച്ചേഴ്സ് എൻ്റർടൈൻമെൻ്റിന്റെ ബാനറിൽ ദീപു ബോസ്, അനിൽ പിള്ള, എന്നിവരാണ് ഈ ചിത്രം നിർമ്മിക്കുന്നത്. കോ - പ്രൊഡ്യൂസർ - ഡോണ തോമസ്. യുവ പ്രേക്ഷകരുടെ ഹരമായി മാറിയ ശ്രീനാഥ് ഭാസിക്ക് പുതിയ രൂപവും ഭാവവും നൽകി ക്കൊണ്ടാണ് ഈ ചിത്രത്തിന്റെ അവതരണം.
തീരപ്രദേശത്തിന്റെ പശ്ചാത്തലത്തിൽ ഒരു ഹാർബറിന്റെ കഥ പറയുകയാണ് ഈ ചിത്രത്തിലൂടെ . കടലിൽ പണിയെടുക്കുന്ന ഒരു സമൂഹത്തിന്റെ ജീവിതം തികച്ചും റിയലിസ്റ്റിക്കായി അവതരിപ്പിക്കുകയാണ് ഈ ചിത്രത്തില്‍.
ഹാർബറിലെ രണ്ടു ഗ്രൂപ്പുകളുടെ കിടമത്സരത്തിലൂടെയാണ് ഈ ചിത്രത്തിന്റെ കഥാവികസനം. മികച്ച ആക്ഷൻ ത്രില്ലറായി അവതരിപ്പിക്കുന്ന ഈ ചിത്രത്തിൽ അരഡസനോളം മികച്ച ആക്ഷനുകളാണുള്ളത്. ശ്രീനാഥ് ഭാസിക്കു പുറമേ ബാബുരാജ്, യാമിസോന ,അലൻസിയർ, സുധീർ കരമന,, കിച്ചു ടെല്ലസ്, സൂര്യ കൃഷ്, മാർട്ടിൻമുരുകൻ സമ്പത്ത് റാം, , ഇന്ദ്രജിത് ജഗജിത്, സ്മിനു സിജോ, രേണു സുന്ദർ, ജീമോൻ ജോർജ്, ശാന്തകുമാരി, എന്നിവരും പ്രധാന | വേഷങ്ങളിലെത്തുന്നു. വൈപ്പിൻ, ചെറായി ഭാഗങ്ങളിലായി ചിത്രീകരണം പൂർത്തിയായിരിക്കുന്നത്.
സംഗീതം - രഞ്ജിൻ രാജ്.
ഛായാഗ്രഹണം - ജാക്സൺ ജോൺസൺ.
എഡിറ്റിംഗ് - കപിൽ കൃഷ്ണ.
കലാസംവിധാനം - കുമാർ എടക്കര.
മേക്കപ്പ് - അഖിൽ. ടി. രാജ്.
നിശ്ചല ഛായാഗ്രഹണം - ജിജേഷ് വാടി.
സംഘട്ടനം - രാജശേഖരൻ, മാഫിയാ ശശി, പ്രഭു ജാക്കി.
ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ - ആയുഷ് സുന്ദർ.
പബ്ലിസിറ്റി ഡിസൈനർ - ആർട്ടോകാർപ്പസ്.
പ്രൊഡക്ഷൻ എക്സിക്കുട്ടീവ് - ഹരി കാട്ടാക്കട.
പ്രൊഡക്ഷൻ കൺട്രോളർ- സെവൻ ആർട്ട്സ് മോഹൻ.
പി.ആര്‍.ഒ. വാഴൂർ ജോസ്, മഞ്ജു ഗോപിനാഥ്