Friday, March 13, 2026 Last Updated 12 Min 51 Sec ago English Edition
Todays E paper
Ads by Google
Thursday 21 Aug 2025 10.12 AM

അമ്മ നിന്നെ ഒരുപാട് സ്‌നേഹിക്കുന്നു; മകന്‍ വായുവിന്റെ മൂന്നാം പിറന്നാള്‍ ആഘോഷമാക്കി സോനം കപൂര്‍

sonam kapoor
photo-www.instagram.com/sonamkapoor/

മകന്‍ വായുവിന്റെ മൂന്നാം പിറന്നാള്‍ ആഘോഷമാക്കിയിരിക്കുകയാണ് ബോളിവുഡ് നടി സോനം കപൂര്‍. പിറന്നാള്‍ ദിനത്തിലെ മനോഹരമായ ചിത്രങ്ങളും സോനം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിട്ടുണ്ട്. അമ്മ നിന്നെ ഒരുപാട് സ്‌നേഹിക്കുന്നു എന്നാണ് സോനം ചിത്രത്തിനൊപ്പം കുറിച്ചത്.

എന്റെ കുഞ്ഞിന് ജന്മദിനാശംസകള്‍, നീ എപ്പോഴും ഇത്രയും ജിജ്ഞാസയും ദയയും ചിന്താശേഷിയും മധുരവുളളവനായിരിക്കട്ടെ. നീ എപ്പോഴും വളരെയധികം സ്‌നേഹത്താലും സംഗീതത്താലും ചുറ്റപ്പെട്ടിരിക്കണമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു. അമ്മ നിന്നെ ഒരുപാട് സ്‌നേഹിക്കുന്നു സോനം കപൂര്‍ കുറിച്ചു.

ആരാധകരും സെലിബ്രിറ്റികളുമുള്‍പ്പെടെ നിരവധിപ്പേരാണ് വായുവിന് പിറന്നാള്‍ ആശംസകളറിയിച്ചെത്തുന്നത്. സോനത്തിന്റെ അച്ഛനും നടനുമായ അനില്‍ കപൂറും, അമ്മ സുനീത കപൂറും വായുവിന് ജന്മദിനാശംസകള്‍ നേര്‍ന്ന് പോസ്റ്റ് പങ്കുവെച്ചിരുന്നു.

എന്റെ പ്രിയപ്പെട്ട വായുവിന് ജന്മദിനാശംസകള്‍... എന്നും നിന്നെ സ്‌നേഹിക്കുന്നു.. ജീവിതം ഞങ്ങള്‍ക്ക് നല്‍കിയ ഏറ്റവും മികച്ച സമ്മാനമാണ് നീ, എപ്പോഴും സ്‌നേഹത്താല്‍ ചുറ്റപ്പെടട്ടെ, കൂടുതല്‍ സ്‌നേഹം ഉണ്ടാകട്ടെ' എന്നാണ് സുനീത കുറിച്ചത്. വായുവിന്റെ ജന്മദിനാഘോഷത്തിന്റെ ഏതാനും ചിത്രങ്ങളും അവര്‍ പങ്കുവെച്ചിട്ടുണ്ട്.

ജന്മദിനാശംസകള്‍, വായു! നീ ഞങ്ങളുടെ ജീവിതത്തിലേക്ക് വന്ന നിമിഷം മുതല്‍, നീ എല്ലാ ഹൃദയങ്ങളെയും സന്തോഷവും സ്‌നേഹവും കൊണ്ട് നിറച്ചു എന്നാണ് അനില്‍ കപൂര്‍ കുറിച്ചത്.

2018 ലായിരുന്നു ആനന്ദ് അഹൂജയും സോനം കപൂറും വിവാഹിതരായത്. ഡല്‍ഹിയില്‍ നിന്നുളള ഒരു ബിസിനസ്സുകാരനാണ് ആനന്ദ്. 2022 ലാണ് ഇവര്‍ക്ക് മകന്‍ ജനിച്ചത്. വായു കപൂര്‍ അഹൂജ എന്നാണ് മകന്റെ പേര്.

Ads by Google
Ads by Google
LATEST NEWS
TRENDING NOW