Sunday, March 15, 2026 Last Updated 15 Min 44 Sec ago English Edition
Todays E paper
Ads by Google
Wednesday 20 Aug 2025 01.12 PM

‘‘അമ്മ’മീറ്റിംഗിന് മൈന്‍ഡ് ചെയ്തില്ല; പക്ഷേ ഇലക്ഷ​ന്‍ സമയത്ത് വോട്ടിനായി വിളിച്ചു; പേര് പറയുന്നില്ല, എല്ലാവരുടെയടുത്തും ഇടിച്ചു നില്‍ക്കുന്ന നടനാണ്...’ കൃഷ്ണ

മലയാള സിനിമയില്‍ ഒരു കാലത്ത് തിളങ്ങി നിന്ന താരമാണ് കൃഷ്ണ. ഇപ്പോഴിതാ അവഗണിച്ച പലരും ഇലക്ഷന്‍ സമയത്ത് വോട്ടിനായി വിളിച്ച കാര്യത്തെക്കുറിച്ച് തുറന്നു സംസാരിക്കുകയാണ്.
Actor Krishna, Krishna about AMMA election
Actor Krishna about neglect he faces from other artists (Image Source: Youtube)

മലയാള സിനിമാതാരങ്ങളുടെ സംഘനയായ ‘അമ്മ’യുടെ തെരഞ്ഞെടുപ്പും ആദ്യ വനിതാ പ്രസിഡന്റായി ശ്വേത മേനോന്‍ തെരഞ്ഞെടുത്തതുമൊക്കെ അടുത്തിടെയായി വാര്‍ത്തകളില്‍ നിറയുന്നതാണ്. തീരുമാനത്തിലും തെരഞ്ഞെടുപ്പ് ഫലങ്ങളിലും ചിലര്‍ക്കൊക്കെ എതിര്‍പ്പുണ്ടെങ്കിലും മറ്റ് ചിലര്‍ ഈ തീരുമാനത്തെ ഇരുകൈയും നീട്ടിയാണ് സ്വാഗതം ചെയ്തത്. ‘അമ്മ’യുടെ ഇലക്ഷനെക്കുറിച്ചും പല താരങ്ങളും മനസ്സു തുറക്കുന്നുണ്ട്. തങ്ങള്‍ നേരിട്ട അവഗണനകളെക്കുറിച്ചും ആരും മൈന്‍ഡ് ചെയ്യാതിരുന്നതിനെക്കുറിച്ചും ഈയവസരത്തില്‍ പലരും മനസ്സു തുറന്നു.
ഇപ്പോഴിതാ ഓപ്പോസിറ്റ് നില്‍ക്കുന്ന താരം മൈൻഡ് ചെയ്തില്ലെങ്കില്‍ തനിക്കൊരു വിഷയവുമില്ലെന്ന് പറയുകയാണ് നടൻ കൃഷ്ണ. ഇതൊന്നും തന്നെ ബാധിക്കുന്ന കാര്യമല്ലെന്നും പൊറോട്ട അടിച്ചാണെങ്കിലും താൻ ജീവിക്കുമെന്നും താരം പറഞ്ഞു.
‘‘അമ്മ സംഘടനയുടെ ഇലക്ഷൻ. ഇലക്ഷന് മാത്രം വിളിക്കുന്നവരുണ്ട്. അല്ലെങ്കില്‍ അവർ വിളിക്കില്ല. മലയാള സിനിമയില്‍ എന്നെപ്പോലെ നില്‍ക്കുന്നയാളാണ്. ഒരു സമയത്ത് നന്നായി തിളങ്ങി വന്നു. അമ്മ മീറ്റിംഗില്‍ കണ്ടപ്പോള്‍ പുള്ളിക്ക് നമ്മളെ ആവശ്യമില്ലാത്തപോലെയാണ് നില്‍ക്കുന്നത്. പക്ഷേ ഇത്തവണ അയാള്‍ എന്നെ വിളിച്ചു. എക്സിക്യൂട്ടീവ് കമ്മിറ്റിയില്‍ മത്സരിക്കുന്നുണ്ടെന്ന് പറഞ്ഞിട്ട്.
വിളിച്ചപ്പോള്‍ സന്തോഷമേയുള്ളൂ, പക്ഷേ നേർക്കുനേരെ നിന്നിട്ട് നീ നന്നായൊന്ന് സംസാരിച്ചിട്ടുണ്ടോയെന്ന് ഞാൻ ചോദിച്ചു. ഒരുമിച്ചിരുന്ന് സംസാരിച്ചതുപോലുമില്ല, ജസ്റ്റ് ഒരു ഹായ് മാത്രം. പക്ഷേ എക്സിക്യൂട്ടീവ് കമ്മിറ്റിയില്‍ നില്‍ക്കുമ്പോള്‍ നിനക്ക് എന്റെ വോട്ട് വേണം, ഇതൊന്നു ഓർത്തുവയ്ക്കണം. ഞാൻ നിനക്ക് വോട്ട് ചെയ്യുമെന്ന് അയാളോട് ഓപ്പണായി പറഞ്ഞു. എനിക്ക് അയാളോട് ഒരു ദേഷ്യവുമില്ല. അയാള്‍ ക്ലിയർ ചെയ്തു. അയാളുടെ കഥ കേള്‍ക്കുമ്പോള്‍ എന്നേക്കാള്‍ മോശം സാഹചര്യമാണ്.
ഞാൻ എന്നെത്തന്നെ റിക്രീയേറ്റ് ചെയ്യാൻ ശ്രമിക്കുകയാണെന്ന് അവൻ പറഞ്ഞു. ആ ആളുമായി ഇപ്പോഴും ഞാൻ നല്ല കമ്പനിയാണ്. അവന്റെ പേര് പറയുന്നില്ല. എല്ലാരുടെയടുത്തും ഇടിച്ചുനില്‍ക്കുന്നൊരു നടനാണ്...’’ കൃഷ്ണ പറയുന്നു.

90-കളിലെ യുവ നായകന്മാരിൽ തിളങ്ങിയ താരമാണ് കൃഷ്ണ. ഒരു കാലത്ത് കുഞ്ചാക്കോ ബോബനെപ്പോലെ മലയാള സിനിമയിൽ ചടുലമായ നൃത്തച്ചുവടുകളോടെ ആരാധകരെ കീഴടക്കിയ കൃഷ്ണയുടെ കരിയർ പിന്നീട് ചെറിയ വേഷങ്ങളിലേക്ക് ഒതുങ്ങപ്പോയി. എന്നാലിപ്പോള്‍ താരം ശക്തമായ രണ്ടാം വരവ് നടത്തുകയാണ്, സാഹസം എന്ന സിനിമയിലെ ശ്രദ്ധേയമായ കഥാപാത്രത്തിലൂടെ. കരിയറിന്റെ രണ്ടാം ഘട്ടത്തിലൂടെ വീണ്ടും പ്രേക്ഷകരുടെ മനസ്സിൽ വീണ്ടും ഇടംനേടുകയാണ് താരം.

Ads by Google
Wednesday 20 Aug 2025 01.12 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW