Wednesday, March 18, 2026 Last Updated 21 Min 38 Sec ago English Edition
Todays E paper
Ads by Google
Wednesday 20 Aug 2025 12.15 PM

പഴയതിലും തിളക്കത്തോടെ മമ്മൂക്കയെ കാണാന്‍ കാത്തിരിക്കുന്നു; കുറിപ്പുമായി ഷമ്മി തിലകന്‍

shammy-thilakan
photo-www.instagram.com/shammithilakan_/

നടന്‍ മമ്മൂട്ടി പൂര്‍ണ ആരോഗ്യവാനായി തിരിച്ചുവന്നതിന്റെ സന്തോഷം പങ്കുവച്ച് എത്തിയിരിക്കുകയാണ് നടന്‍ ഷമ്മി തിലകന്‍. പഴയതിലും തിളക്കത്തോടെ മമ്മൂക്കയെ കാണാന്‍ കാത്തിരിക്കുന്നു എന്നാണ് ഷമ്മി തിലകന്‍ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത്. മമ്മൂട്ടിക്കൊപ്പമുളള ഒരു പഴയ കാല ചിത്രവും നടന്‍ പങ്കുവെച്ചിട്ടുണ്ട്.

ഇന്ത്യന്‍ സിനിമയുടെ അഭിമാനമായ,നമ്മുടെ പ്രിയ മമ്മൂക്കരോഗവിമുക്തനായി എന്ന വാര്‍ത്ത ഏറെ ആശ്വാസം നല്‍കുന്നു.അദ്ദേഹത്തിന് പൂര്‍ണ്ണ ആരോഗ്യത്തോടെയുള്ള തിരിച്ചുവരവ് ആശംസിക്കുന്നു.
പഴയതിലും തിളക്കത്തോടെ മമ്മൂക്കയെ കാണാന്‍ കാത്തിരിക്കുന്നു, സ്‌നേഹത്തോടെ എന്നായിരുന്നു ഷമ്മി തിലകന്‍ കുറിച്ചത്. ഒപ്പം മമ്മൂക്ക, സന്തോഷം, ആശംസകള്‍, മലയാള സിനിമ, തിരിച്ചുവരവ് എന്നീ ഹാഷ്ടാഗുകളും കൊടുത്തിട്ടുണ്ട്.

മാസങ്ങളായി സിനിമയില്‍ നിന്നും വിട്ടു നില്‍ക്കുകയായിരുന്നു മമ്മൂട്ടി. ഇന്നലെയാണ് മമ്മൂട്ടി പൂര്‍ണ ആരോഗ്യവാനാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചത്. ഇതിന് പിന്നാലെയാണ് ആന്റോ ജോസഫും ജോര്‍ജും സോഷ്യല്‍ മീഡിയയിലൂടെ മമ്മൂട്ടിയുടെ തിരിച്ചുവരവിനെക്കുറിച്ച് ആരാധകരോട് പങ്കുവച്ചത്. അധികം വൈകാതെ തന്നെ മമ്മൂട്ടി ഷൂട്ടിങ് ലൊക്കേഷനിലേക്ക് തിരികെയെത്തുമെന്നാണ് വിവരം.

Ads by Google
Wednesday 20 Aug 2025 12.15 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW