Sunday, March 15, 2026 Last Updated 43 Min 32 Sec ago English Edition
Todays E paper
Ads by Google
Tuesday 19 Aug 2025 09.07 AM

‘എവരി ബോയ്സ് ഡ്രീം...’; താരത്തിന്റെ ബക്കറ്റ് ലിസ്റ്റില്‍ ഒരെണ്ണം കൂടി; ലേ ലഡാക്കില്‍ ബൈക്ക് സവാരിയുമായി താരം ; ഏറ്റെടുത്ത് ആരാധകര്‍

മലയാളികളുടെ പ്രിയപ്പെട്ട കുഞ്ചാക്കോ ബോബന്‍ സോഷ്യല്‍ മീഡിയയിലും തിളങ്ങി നില്‍ക്കുന്ന താരമാണ്. ഇപ്പോഴിതാ ലേ ലഡാക്കിലേക്കുള്ള ബൈക്ക് റൈഡിന്റെ ചിത്രങ്ങള്‍ പങ്കിടുകയാണ് താരം.
 Kunchacko Boban, Kunchacko Boban in leh ladakh
Kunchakko Boban in Leh Ladakh (Image Source:Instagram)

ഇന്നും മലയാളികളുടെ മനസ്സില്‍ ഒരു രാജമല്ലി വിടരുന്നതു പോലെ നിറഞ്ഞു നില്‍ക്കുന്ന നിത്യഹരിത നായകനാണ് കുഞ്ചാക്കോ ബോബന്‍. വര്‍ഷങ്ങള്‍ക്ക് മുമ്പ് ‘അനിയത്തിപ്രാവ്’ എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയില്‍ അരങ്ങേറ്റം കുറിച്ച ചാക്കോച്ചന്‍ ഇന്നും പലരുടെയും ഹാര്‍ട്ട്ത്രോബാണ്. നായകനായും ക്യാരക്ടര്‍ വേഷങ്ങളിലും ​നര്‍മ്മരസമുള്ള കഥാപാത്രങ്ങള്‍ ചെയ്തും വില്ലന്‍ വേഷങ്ങളിലുമടക്കം തിളങ്ങി നില്‍ക്കുകയാണ് ചാക്കോച്ചന്‍. സോഷ്യല്‍ മീഡിയയില്‍ തിളങ്ങി നില്‍ക്കുന്ന താരം പങ്കിടുന്ന ചിത്രങ്ങളെല്ലാം വളരെ വേഗത്തില്‍ ആരാധകര്‍ ഏറ്റെടുക്കാറുണ്ട്.
ഇപ്പോഴിതാ ലേ ലഡാക്കില്‍ നിന്നുള്ള അടിപൊളി ചിത്രങ്ങള്‍ പങ്കിട്ടിരിക്കുകയാണ് താരം. ‘‘ലേ ലഡാക്ക്...ലേ ലഡാക്കിൽ ബൈക്ക് യാത്ര.... മനോഹരമായ ഒരു വന്യമായ കോംബോ...എവരി ബോയ്സ് ഡ്രീം, സ്ട്രൈക്കിങ് വൺ ഓഫ് മൈ വിഷ്‌ലിസ്റ്റ്....’’ എന്ന ക്യാപ്ഷന്‍ നല്‍കിയാണ് ചാക്കോച്ചന്‍ ചിത്രം പങ്കിട്ടിരിക്കുന്നത്. ഒപ്പം ഡോപാമൈൻ കൊടുമുടി എന്നും കുറിച്ചിട്ടുണ്ട് താരം. ഒരു സ്വപ്നം സാക്ഷാത്കരിച്ചതിന്റെ സന്തോഷത്തിലാണ് താരത്തിന്റെ ഈ കുറിപ്പ്. ചെറുതും വലുതുമായ ഏതൊരു സ്വപ്നവും സാക്ഷാത്കരിക്കാന്‍ ഈ കുറിപ്പും ചിത്രങ്ങളും ഒരു പ്രചോദനമാകുമെന്നുറപ്പാണ്.

Ads by Google
Tuesday 19 Aug 2025 09.07 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW