-->
നടനായും സംവിധായകനായും നിര്‍മ്മാതാവായും എല്ലാം ബോളിവുഡിന് സുപരിചിതനാണ് അനുപം ഖേര്‍. സോഷ്യല്‍ മീഡിയയില്‍ സജീവമായ അദ്ദേഹം തന്റെ വിശേഷങ്ങളെല്ലാം ആരാധകരുമായി പങ്കുവെയ്ക്കാറുണ്ട്.
ഇപ്പോള്‍ തെലുങ്ക് സൂപ്പര്‍ താരം റാണാ ദഗുപതിയെ കണ്ടുമുട്ടിയ സന്തോഷം ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുെവച്ചിരിക്കുകയാണ് അദ്ദേഹം.താന്‍ അടുത്തതായി നിര്‍മ്മിക്കുന്ന ചിത്രത്തില്‍ റാണ ദഗുപതി തനിക്ക് ഒരു വേഷം വാഗ്ദാനം ചെയ്തതായും അദ്ദേഹം വെളിപ്പെടുത്തി. അപ്രതീക്ഷിതമായി മുംബൈ വിമാനത്താവളത്തില്‍ വെച്ച് ഇരുവരും കണ്ടുമുട്ടിയപ്പോഴുളള ചിത്രമാണ് അനുപം ഖേര്‍ പങ്കുവെച്ചത്.
'' എന്റെ സുഹൃത്തും 'ബേബി'യിലെ സഹതാരവും ആയ റാണ ദഗുബതിയെ വിമാനത്താവളത്തില്‍ വെച്ച് കാണാന്‍ സാധിച്ചതില്‍ വളരെ സന്തോഷം. അദ്ദേഹത്തിന്റെ സ്‌നേഹവും സൗഹൃദവും വളരെ പ്രചോദനാത്മകമാണ്. താന്‍ നിര്‍മ്മിക്കുന്ന ഒരു ചിത്രത്തില്‍ എനിക്ക് ഒരു വേഷം നല്‍കാമെന്നും അദ്ദേഹം വാഗ്ദാനം ചെയ്തു. ജയ് ഹോ'' , എന്നാണ് അനുപം ഖേര്‍ ചിത്രത്തിനൊപ്പം കുറിച്ചത്.
അനുപം ഖേറിന്റെ പോസ്റ്റിനു താഴെ മറുപടിയുമായി റാണയും എത്തി. ' അതെ അതെ അതെ' എന്നാണ് റാണയുടെ കമന്റ്. നീരജ് പാണ്ഡെ സംവിധാനം ചെയ്ത് 2015ല്‍ പുറത്തിറങ്ങിയ ' ബേബി' യില്‍ അനുപം ഖേറും റാണ ദഗുപതിയും ഒന്നിച്ച് അഭിനയിച്ചിട്ടുണ്ട്.