-->
താരസംഘടനയായ അമ്മയുടെ തലപ്പത്ത് വനിതാ അധ്യക്ഷ വേണമെന്ന് നടി ഹണി റോസ്. സ്ത്രീപക്ഷത്തുനിന്ന് ചിന്തിക്കുന്ന സംഘടനയാകണം അമ്മയെന്നും അവര്‍ മാധ്യമങ്ങളോട് പ്രതികരിച്ചു. താരസംഘടയിലെ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വലിയ തര്‍ക്കങ്ങളും വിവാദങ്ങളും ഉയര്‍ന്നിരിക്കെയാണ് ഹണി റോസിന്റെ പ്രതികരണം.
അമ്മയുടെ തലപ്പത്ത് ഒരു വനിത വരണമെന്ന് ആഗ്രഹമുണ്ടെന്നും ഒരു മാറ്റം ഉണ്ടാകണമെന്നും ഹണി റോസ് പറഞ്ഞു. ഇതുവരെ പുരുഷന്മാരാണ് അമ്മയുടെ തലപ്പത്ത് ഉണ്ടായിരുന്നത്. ആ സ്ഥാനത്തേക്ക് ഒരു സ്ത്രീ വരാന്‍ വല്ലാതെ ആഗ്രഹിക്കുന്നുണ്ട്.
ശ്വേത മേനോനെതിരാ കേസിന്റെ രാഷ്ട്രീയം എന്താണെന്ന് തനിക്കറിയില്ല. കേസിനെക്കുറിച്ച് വാര്‍ത്തകളിലൂടെയാണ് അറിയുന്നതെന്നും നടി പറഞ്ഞു.