-->
വളരെ കുറച്ച് കാലം കൊണ്ട് തന്നെ മലയാള സിനിമ ലോകത്ത് തന്റെതായ സ്ഥാനം ഉറപ്പിച്ച താരമാണ് സ്രിന്‍ഡ. ഏതു ചെറിയ വേഷമാണെങ്കിലും അത് ശ്രദ്ധിക്കുന്ന കഥാപാത്രമാക്കി മാറ്റാന്‍ സ്രിന്‍ഡയ്ക്ക് ഒരു പ്രത്യേക കഴിവുണ്ട്. സഹനായിക വേഷത്തിലാണെങ്കിലും അതിഥി വേഷത്തിലാണെങ്കിലും നായികയ്ക്ക് ഒപ്പം നില്‍ക്കുന്ന അഭിനയം കാഴ്ചവച്ചാണ് സ്രിന്‍ഡ മലയാള സിനിമയില്‍ തിളങ്ങി നില്‍ക്കുന്നത്. താരത്തിന്റെ സംഭാഷണങ്ങളും തന്മയത്വത്തോടെയുള്ള അഭിനയവും സോഷ്യല്‍ മീഡിയയില്‍ തരംഗമായി മാറാറുണ്ട്. സോഷ്യല്‍ മീഡിയയിലും നിറഞ്ഞു നില്‍ക്കുന്ന താരമാണ് സ്രിന്‍ഡ.
ഇപ്പോഴിതാ ഹോട്ട് ലുക്കില്‍ ഗ്ലാമര്‍ ഔട്ട്ഫിറ്റിലുള്ള ചിത്രങ്ങള്‍ പങ്കിടുകയാണ് താരം. ‘‘ഒരുപാട് നിറം...’’ എന്ന ക്യാപ്ഷന്‍ നല്‍കിയാണ് സ്രിന്‍ഡ ചിത്രങ്ങള്‍ പങ്കിട്ടിരിക്കുന്നത്. ഹോട്ട് സര്‍ക്കസ് ഡാന്‍സര്‍ ലുക്കിലുള്ള ഗ്ലാമര്‍ ചിത്രങ്ങളാണ് സ്രിന്‍ഡ പങ്കിട്ടിരിക്കുന്നത്. ചിത്രങ്ങള്‍ക്ക് താഴെ ഹോട്ട്, സ്പൈസി, സെക്സി ലുക്ക് എന്നിങ്ങനെയുള്ള കമന്റുകളാണ് പലരും കുറിക്കുന്നത്.