Saturday, March 14, 2026 Last Updated 23 Min 14 Sec ago English Edition
Todays E paper
Ads by Google
Thursday 14 Aug 2025 02.05 PM

മരങ്ങളും പക്ഷികളും ചന്ദ്രനും പശുവും പശുകുട്ടിയുമൊക്കെയടങ്ങുന്ന പിച്ച് വായ് പെയിന്റിംഗ് വരച്ച് ഷമിത ഷെട്ടി; ആര്‍ട്ടിനെയും ആര്‍ട്ടിസ്റ്റിനെയും പ്രശംസിച്ച് ആരാധകര്‍

ശില്‍പ്പഷെട്ടിയുടെ സഹോദരിയും മോഡലും ഇന്റീരിയര്‍ ഡിസൈനറും അഭിനേത്രിയുമായ ഷമിത ഷെട്ടി ഇപ്പോഴിതാ തന്റെ ആദ്യ പിച്ച് വായ് പെയിന്റിംഗ് വരയ്ക്കുന്ന വീഡിയോ പങ്കിട്ടിരിക്കുകയാണ്.
Shamita Shetty, Shamitha's first pichwai art
Shamitha Shetty new drawing work (Image Source: Instagram)

ബോളിവുഡ് സൂപ്പർ താരം ശിൽപ ഷെട്ടിയുടെ സഹോദരിയാണ് നടിയും ഇന്റീരിയർ ഡിസൈനറുമായ ഷമിത ഷെട്ടി. മൊഹബത്തേന്‍ എന്ന ചിത്രത്തിലൂടെയാണ് ഹിന്ദി സിനിമ ലോകത്ത് അരങ്ങേറുന്നത്. ബേവഫ, ക്യാഷ് തുടങ്ങിയ ചിത്രങ്ങളിലടക്കം അഭിനയിച്ച ഷമിത ബിഗ് ബോസ്, ഝലക് ദിക് ലാ ജാ, ഖത്രോം കെ ഖിലാഡി തുടങ്ങിയ ടിവി, ഗെയിം ഷോകളിലൂടെയും ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. ഫിറ്റനെസ്സിലും സഹോദരി ശില്‍പ്പഷെട്ടിയോളം പ്രാധാന്യം നല്‍കാറുണ്ട് ഷമിത.
ഇപ്പോഴിതാ തന്റെ പുതിയ പെയിന്റിംഗ് വര്‍ക്ക് പങ്കിടുകയാണ് ഷമിത. ക്യാന്‍വാസില്‍ താന്‍ വരച്ച പിച്ച്‌വായ് ആര്‍ട്ടിന്റെ ചിത്രമാണ് താരം പങ്കിട്ടിരിക്കുന്നത്. ഊർജ്ജസ്വലമായ നിറങ്ങൾ, സങ്കീർണ്ണമായ വിശദാംശങ്ങൾ, ഭഗവാൻ കൃഷ്ണന്റെ ജീവിതത്തിലെ പ്രമേയങ്ങള്‍ എന്നിവയടങ്ങിയ പെയിന്റിംഗുകളെയാണ് പിച്ച്‌വായ് പെയിന്റിംഗുകൾ എന്ന് വിളിക്കാറുള്ളത്. മരങ്ങളും പക്ഷികളും ചന്ദ്രനും പശുവും അതിന്റെ കുട്ടിയുമൊക്കെയടങ്ങുന്ന പിച്ച് വായ് ആര്‍ട്ട് വരയ്ക്കുന്ന വീഡിയോയും ഷമിത പങ്കുവച്ചിട്ടുണ്ട്. ‘‘എന്റെ ആദ്യത്തെ പിച്ച് വായ്...’’ എന്ന ക്യാപ്ഷനൊപ്പമാണ് ഷമിതയുടെ പോസ്റ്റ്. സഹതാരങ്ങളും ആരാധകരുമടക്കം നിരവധി പേര്‍ താരത്തിന്റെ കഴിവിനെ പ്രശംസിച്ച് കമന്റുകള്‍ കുറിക്കുന്നുണ്ട്.

Ads by Google
Ads by Google
LATEST NEWS
TRENDING NOW