-->
ബോളിവുഡില്‍ വര്‍ഷങ്ങളായി തിളങ്ങി നില്‍ക്കുന്ന താരസുന്ദരിയാണ് ശില്‍പ്പ ഷെട്ടി കുന്ദ്ര. ഒരു കാലത്ത് ബോളിവുഡിന്റെ ഹോട്ട് നായികയായിരുന്ന ശില്‍പ്പ പിന്നീട് വര്‍ഷങ്ങള്‍ക്കിപ്പുറം തിളങ്ങിയത് വെബ് സീരീസിലൂടെയും സെലിബ്രിറ്റി ജഡ്ജായും ഓണ്‍ലൈന്‍ യോഗ പരിശീലകയുമായിട്ടാണ്. ശില്‍പ്പയുടെ സഹോദരി ഷമിതയും വെള്ളിത്തിരയില്‍ മികച്ച കഥാപാത്രങ്ങള്‍ ചെയ്തിട്ടുണ്ട്. എങ്കിലും ചേച്ചിയോളം തിളങ്ങാന്‍ താരത്തിന് കഴിഞ്ഞിട്ടില്ല.
സെലിബ്രിറ്റി ലൈഫില്‍ തിളങ്ങി നില്‍ക്കുമ്പോഴും ശില്‍പ്പയ്ക്ക് ഷമിതയോടുള്ള സ്നേഹത്തിനും വാത്സല്യത്തിനും ഒട്ടും കുറവു വന്നിട്ടില്ലെന്ന് പലപ്പോഴും ആരാധകര്‍ക്ക് മനസ്സിലായിട്ടുണ്ട്.
ഇപ്പോഴിതാ രക്ഷാബന്ധന്‍ ആഘോഷത്തില്‍ ശില്‍പ്പയും ഷമിതയും സഹോദരിസ്നേഹവും സ്റ്റൈലും പ്രകടമാകുന്ന ഗ്ലാമര്‍ ചിത്രങ്ങള്‍ പങ്കിട്ടിരിക്കുകയാണ്. മഞ്ഞയും പച്ചയും നിറങ്ങളിലുള്ള ഷേഡുകളിലുള്ള ഔട്ട്ഫിറ്റിലാണ് ഷെട്ടി സിസ്റ്റേഴ്സ് എലഗന്റ് ലുക്കില്‍ തിളങ്ങുന്നത്. ‘‘ടുങ്കി മുങ്കി...സിസ്റ്റര്‍ ആക്ട്...’’ എന്ന ക്യാപ്ഷന്‍ നല്‍കിയാണ് താരങ്ങള്‍ ചിത്രങ്ങള്‍ പങ്കിട്ടിരിക്കുന്നത്.
സ്ട്രക്ചേർഡ് ഷോൾഡറുകളും റാപ്പ്-സ്റ്റൈൽ ബ്ലേസറും ഉള്ള സൺഷൈൻ-മഞ്ഞ പവർ സ്യൂട്ടും ടെയ്‌ലർ ചെയ്ത വൈഡ്-ലെഗ് പാന്റ്സും ധരിച്ചാണ് ശില്‍പ്പ തിളങ്ങുന്നത്. ഒപ്പം സ്റ്റേറ്റ്മെന്റ് ഗോൾഡ് വാച്ച്, റിംഗ്സ്, മനോഹരമായ ഇയർ കഫ് എന്നിവ ശില്‍പ്പയ്ക്ക് ബോള്‍ഡ് ലുക്ക് നല്‍കുന്നുണ്ട്.
സ്ട്രാപ്പ്ലെസ് പിസ്ത-പച്ച പേസ്റ്റല്‍ മിഡി ഡ്രസിലാണ് ഷമിത തിളങ്ങുന്നത്. ഫിറ്റഡ് സിലൗറ്റും ഓവര്‍സൈസ്ഡ് ബോയും ഒപ്പം സ്ട്രാപ്ഡ് ഹൈ ഹീല്‍സും താരത്തെിന്റെ ലുക്ക് കൂടുതല്‍ ആകര്‍ഷകമാക്കി.
രക്ഷാബന്ധൻ ആഘോഷങ്ങൾക്ക് കൂടുതല്‍ തിളക്കം നല്‍കുകയാണ് ഷെട്ടി സിസ്റ്റേഴ്സിന്റെ പുതിയ ചിത്രങ്ങള്‍. തിളക്കമുള്ള പുഞ്ചിരിയോടെ പോസ് ചെയ്ത ഗ്ലാമറസ് ചിത്രങ്ങള്‍ക്ക് സിസ്റ്റര്‍മാര്‍ പവര്‍ ലുക്ക് നല്‍കുന്നുണ്ട്.