Saturday, March 14, 2026 Last Updated 6 Min 5 Sec ago English Edition
Todays E paper
Ads by Google
Tuesday 12 Aug 2025 12.54 PM

ജസ്റ്റീസ് യശ്വന്ത് വര്‍മ്മയെ ഇംപീച്ച് ചെയ്യാന്‍ കേന്ദ്രസര്‍ക്കാര്‍ ; മൂന്നംഗ സമിതിയെ നിശ്ചയിച്ചു

uploads/news/2025/08/795772/impeachment.jpg

ന്യൂഡല്‍ഹി: വീട്ടില്‍ നിന്നും നോട്ടുകെട്ടുകള്‍ കണ്ടെത്തിയ സംഭവത്തില്‍ ജസ്റ്റീസ് യശ്വന്ത് വര്‍മ്മയെ ഇംപീച്ച് ചെയ്യാന്‍ കേന്ദ്രസര്‍ക്കാര്‍. ഇതിനായി മൂന്നംഗ സമിതിയെ രൂപീകരിച്ച് സ്പീക്കര്‍. നേരത്തേ യശ്വന്ത് വര്‍മ്മയ്‌ക്കെതിരേ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് എംപിമാര്‍ ഇംപീച്ച്‌മെന്റിന് നോട്ടീസ് നല്‍കിയിരുന്നു. നോട്ടീസ് അംഗീകരിച്ചാണ് മൂന്നംഗ സമിതിയെ നിശ്ചയിച്ചത്.

സുപ്രീംകോടതി ചീഫ് ജസ്റ്റീസായിരിക്കും അദ്ധ്യക്ഷന്‍. ഹൈക്കോടതി ജഡ്ജിയും നിയമവിദഗ്ദ്ധനാണ് മറ്റു രണ്ടുപേര്‍. ലോക്‌സഭയില്‍ അടുത്ത നടപടി ഇംപീച്ച് ചെയ്യാന്‍ നടപടിയെടുത്തിരിക്കുകയാണ്. പ്രതിപക്ഷവും പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് നോട്ടീസ് നല്‍കിയിരിക്കുകയാണ്.

ഹൈക്കോടതി ജഡ്ജിമാരെ ഉള്‍പ്പെടുത്തിയ സമിതി നല്‍കുന്ന റിപ്പോര്‍ട്ട് അനുസരിച്ച് നടപടിയെടുക്കും. തനിശക്കതിരേയുള്ള നീക്കം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് നേരത്തേ സുപ്രീംകോടതിയെ യശ്വന്ത് സിന്‍ഹ സമീപിച്ചിരുന്നു. റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ മൂന്ന് മാസമാണ് അനുവദിച്ചിരിക്കുന്നത്. അടുത്ത സമ്മേളനത്തില്‍ റിപ്പോര്‍ട്ട് പരിഗണിക്കും.

Ads by Google
Tuesday 12 Aug 2025 12.54 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW