-->
കാരോള്‍ട്ടന്‍ (ഡാളസ്): വൈ എം ഇ എഫ് ഡാലസ് മ്യൂസിക്കല്‍ ഈവനിംഗ് സംഘടിപ്പിക്കുന്നു. ഓഗസ്റ്റ് 17ന് ഞായറാഴ്ച ആറുമണിക്കു ബിലീവേഴ്‌സ് ബൈബിള്‍ ചാപ്പലില്‍ (2116 old Denton റോഡ് കാരോള്‍ട്ടന്‍ )ആറുമണിക്കാണ് പരിപാടി ആരംഭിക്കുന്നത്
ആഗോള ക്രൈസ്തവ സഭയുടെ 2000 വര്‍ഷത്തെ കുതിപ്പും കിതപ്പും സഭ ലോകത്തില്‍ നിന്ന് പോകാന്‍ സമയമായി എന്ന വിഷയത്തെ ആസ്പദമാക്കി വേദ പണ്ഡിതന്‍ വര്‍ഗീസ് കുര്യന്‍ സന്ദേശം നല്‍കും .
മ്യൂസിക്കല്‍ ഈവനിംഗ് സംഗീതസാന്ദ്രമാക്കാന്‍ സുപ്രസിദ്ധ ഗായകരായ മാത്യു ജോര്‍ജ് എന്നിവരുടെ നേതൃത്വത്തില്‍ ഗായകസംഘം അണിനിരക്കുമെന്നും , പ്രവേശനം സൗജന്യമായ പരിപാടി
ആസ്വാദിക്കുവാന്‍ എല്ലാവരും പ്രാര്‍ത്ഥനയോടെ കടന്നുവരണമെന്നും സംഘാടകര്‍ അഭ്യര്‍ത്ഥിച്ചു
കൂടുതല്‍ വിവരങ്ങള്‍ക്ക് വൈ എം ഇ,ഡാളസ് ലിന്‍സണ്‍ എബ്രഹാം സുബിന്‍ എബ്രഹാം
പി.പി. ചെറിയാന്‍