Thursday, March 12, 2026 Last Updated 19 Min 9 Sec ago English Edition
Todays E paper
Ads by Google
Monday 11 Aug 2025 03.32 PM

'കരിസ്മാറ്റിക് ബോര്‍ഡ്റൂം' ഗ്ലോബല്‍ വെബിനാര്‍, ഓഗസ്റ്റ് 9ന് സ്റ്റാന്‍ലി ജോര്‍ജ് മുഖ്യ പ്രഭാഷകന്‍

uploads/news/2025/08/795624/aww.gif

ന്യൂയോര്‍ക്ക്: ഫുള്‍ ഗോസ്പെല്‍ ബിസിനസ്സ് മെന്‍സ് ഫെല്ലോഷിപ് ഇന്റര്‍നാഷണല്‍ സംഘടിപ്പിക്കുന്ന ഗ്ലോബല്‍ വെബിനാറില്‍ മലയാളിയും അമേരിക്കന്‍ പൊളിറ്റിക്കല്‍, ബിസിനസ് സ്റ്റാറ്റര്‍ജിസ്റ്റുമായ സ്റ്റാന്‍ലി ജോര്‍ജ് മുഖ്യ പ്രഭാഷകനാകും. 'കരിസ്മാറ്റിക് ബോര്‍ഡ്റൂം ' എന്ന വിഷയത്തില്‍ ഓഗസ്റ്റ് 9ന് ഇന്ത്യന്‍ സമയം 12 മണിക്കാണ് വെബിനാര്‍.

മിഷനറിയും, മനുഷ്യാവകാശ പ്രവര്‍ത്തകനുമായ സ്റ്റാന്‍ലി ജോര്‍ജ്, യു. എസ്. പ്രസിഡന്റ് ഡോനാള്‍ഡ് ട്രമ്പിന്റെ കാമ്പെയിന്‍ സ്റ്റാറ്റര്‍ജി സംഘത്തിലും, റിപ്പബ്ലിക്കന്‍ പാര്‍ട്ടി തെരഞ്ഞെടുപ്പ് ഉപദേശക സമതിയിലും അംഗമായ ഏക ഇന്ത്യന്‍ വംശജനുമാണ്. വിവിധ രാജ്യങ്ങളില്‍ നിന്നുള്ള ബിസിനസ് ലീഡേഴ്സ്, സംരംഭകര്‍, പ്രൊഫഷനലുകള്‍ എന്നിവര്‍ ഇതില്‍ പങ്കെടുക്കും.

1952-ല്‍ അമേരിക്കയിലെ കാലിഫോര്‍ണിയ ആസ്ഥാനമാക്കി സ്ഥാപിതമായ രാജ്യാന്തര സം ഘടനയായ ഫുള്‍ ഗോസ്പെല്‍ ബിസിനസ്സ് മെന്‍സ് ഫെല്ലോഷിപ് ഇന്റര്‍നാഷണലിനു തൊണ്ണൂറ് രാജ്യങ്ങളിലാ യി നാലായിരത്തോളo ചാപ്റ്ററുകളുണ്ട്.

സിബിന്‍ മുല്ലപ്പള്ളി

Ads by Google
Monday 11 Aug 2025 03.32 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW