Sunday, March 15, 2026 Last Updated 43 Min 30 Sec ago English Edition
Todays E paper
Ads by Google
Friday 08 Aug 2025 01.10 PM

ഓമി വാവേടെ നൂലുകെട്ട്; ചിത്രങ്ങളുമായി ഇഷാനി കൃഷ്ണ

ishani krishna
photo-www.instagram.com/ishaani_krishna/

നടന്‍ കൃഷ്ണകുമാറിന്റെയും സിന്ധുവിന്റെയും മകളായ അഹാന, ദിയ, ഇഷാനി, ഹന്‍സിക എന്നിവരെല്ലാം സോഷ്യല്‍ മീഡിയയ്ക്ക് ഏറെ സുപരിചിതരാണ്. യൂട്യൂബ് വ്‌ളോഗുകളും ഇന്‍സ്റ്റഗ്രാമുമൊക്കെയായി നാലു പേരും സമൂഹമാധ്യമങ്ങളില്‍ സജീവമാണ്. മൂത്തമകൾ അഹാനയ്ക്കും വീട്ടിലെ ഇളയ കുട്ടിയായ ഹൻസികയ്ക്കും പിറകെ കൃഷ്ണകുമാറിന്റെ മൂന്നാമത്തെ മകളായ ഇഷാനി കൃഷ്ണയും സിനിമയിൽ അരങ്ങേറ്റം കുറിച്ചിരുന്നു.

‘വൺ' എന്ന മമ്മൂട്ടി ചിത്രത്തിലൂടെയായിരുന്നു ഇഷാനിയുടെ സിനിമ അരങ്ങേറ്റം. സമൂഹമാധ്യമങ്ങളിലും ഏറെ സജീവമാണ് ഇഷാനി. ഇപ്പോഴിതാ ദിയയുടെ കുഞ്ഞിന്റെ നൂലുകെട്ട് ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുകയാണ് ഇഷാനി. ‘ഓമി വാവേടെ നൂലുകെട്ട് ’എന്നാണ് ചിത്രങ്ങള്‍ക്കൊപ്പം ഇഷാനി കുറിച്ചിരിക്കുന്നത്.

ജൂലൈ അഞ്ചിനായിരുന്നു ദിയയ്ക്കും ഭര്‍ത്താവ് അശ്വിന്‍ ഗണേശിനും ഒരു ആണ്‍കുഞ്ഞ് പിറന്നത്. ദിയയുടെ പ്രസവം ചിത്രീകരിച്ച യൂട്യൂബ് വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. നിയോം അശ്വിന്‍ കൃഷ്ണ എന്നാണ് കുഞ്ഞിന്റെ പേര്. ഓമി എന്നാണ് കുഞ്ഞിനെ വീട്ടില്‍ വിളിക്കുന്നത്.

കഴിഞ്ഞ സെപ്റ്റംബറിലായിരുന്നു കൃഷ്ണകുമാറിന്റെ രണ്ടാമത്തെ മകളായ ദിയയും സുഹൃത്ത് അശ്വിനും തമ്മിലുള്ള വിവാഹം. പ്രണയവിവാഹമായിരുന്നു ദിയയുടേത്. ഇരുവരും നേരത്തെ സുഹൃത്തുക്കളായിരുന്നു. സോഫ്റ്റ് വെയര്‍ എഞ്ചിനീയറാണ് അശ്വിന്‍ ഗണേഷ്. പ്രിയപ്പെട്ടവര്‍ ഓസി എന്നു വിളിക്കുന്ന ദിയ ഒരു ബിസിനസുകാരി കൂടിയാണ്.

Ads by Google
Ads by Google
LATEST NEWS
TRENDING NOW