Wednesday, March 18, 2026 Last Updated 21 Min 2 Sec ago English Edition
Todays E paper
Ads by Google
Wednesday 06 Aug 2025 03.54 PM

എസ്‌ഐപി വഴി ട്രഷറി ബില്ലുകളിലും നിക്ഷേപിക്കാം; പുതിയ സംവിധാനം ഒരുക്കി ആര്‍ബിഐ

rbi

ന്യൂഡല്‍ഹി: ആര്‍ബിഐയുടെ റീട്ടെയില്‍ ഡയറക്ട് പ്ലാറ്റ്ഫോമിലെ സിസ്റ്റമാറ്റിക് ഇന്‍വെസ്റ്റ്മെന്റ് പ്ലാന്‍ (എസ്ഐപി) വഴി ഇനി നിക്ഷേപകര്‍ക്ക് ട്രഷറി ബില്ലുകളിലും നിക്ഷേപിക്കാം. ചില്ലറ നിക്ഷേപകര്‍ക്ക് സര്‍ക്കാര്‍ കടപ്പത്രങ്ങളില്‍ നിക്ഷേപിക്കാന്‍ റിസര്‍വ് ബാങ്ക് ഒരുക്കിയിരിക്കുന്ന സംവിധാനമാണ് റീട്ടെയില്‍ ഡയറക്ട് സ്‌കീം. ഇത് വിപുലീകരിക്കാനുള്ള പദ്ധതിയുടെ ഭാഗമായാണ് പുതിയ നടപടിയെന്ന് ആര്‍ബിഐ ഗവര്‍ണര്‍ സഞ്ജയ് മല്‍ഹോത്ര പറഞ്ഞു.

ട്രഷറി ബില്ലുകള്‍ ഒരു വര്‍ഷം വരെ കാലാവധിയുള്ള ഹ്രസ്വകാല സര്‍ക്കാര്‍ കടപ്പത്രങ്ങളാണ്. ട്രഷറി ബില്ലുകള്‍ പലിശ വാഗ്ദാനം ചെയ്യുന്നില്ല. പക്ഷേ നാമമാത്ര മൂല്യത്തില്‍ പണം പിന്‍വലിക്കാന്‍ കഴിയുന്ന തരത്തില്‍ ഡിസ്‌കൗണ്ട് നിരക്കിലാണ് ട്രഷറി ബില്ലുകള്‍ ലഭിക്കുന്നത്. നിക്ഷേപകന് മൂലധന നേട്ടം സ്വന്തമാക്കാന്‍ കഴിയുന്ന തരത്തിലാണ് ഇവയുടെ പ്രവര്‍ത്തനം. നിലവില്‍, മ്യൂച്വല്‍ ഫണ്ടുകള്‍ വാഗ്ദാനം ചെയ്യുന്ന ലിക്വിഡ് ഫണ്ടുകള്‍ വഴി നിക്ഷേപകര്‍ക്ക് ട്രഷറി ബില്ലുകളില്‍ പരോക്ഷമായി നിക്ഷേപിക്കാം. എന്നാല്‍ സര്‍ക്കാരില്‍ നിന്ന് നേരിട്ട് ട്രഷറി ബില്ലുകള്‍ വാങ്ങാനുള്ള സംവിധാനമാണ് റീട്ടെയില്‍ ഡയറക്ട് പ്ലാറ്റ്‌ഫോമില്‍ ഒരുക്കിയിരിക്കുന്നത്.

Ads by Google
Ads by Google
TRENDING NOW