Saturday, March 14, 2026 Last Updated 43 Min 8 Sec ago English Edition
Todays E paper
Ads by Google
Wednesday 06 Aug 2025 09.18 AM

ഒരുപാട് നാളുകള്‍ക്ക് ശേഷം എന്റെ സുഹൃത്തിനെ കണ്ടു; സണ്ണി വെയ്‌നിനൊപ്പമുളള ചിത്രങ്ങളുമായി അഹാന

ahana krishna
photo-www.instagram.com/ahaana_krishna/

ഒരുപാട് നാളുകള്‍ക്ക് ശേഷം പ്രിയപ്പെട്ട സുഹൃത്തിനെ കണ്ടുമുട്ടിയ സന്തോഷം പങ്കുവെച്ച് അഹാന കൃഷ്ണ. നടന്‍ സണ്ണി വെയ്‌നൊപ്പമുളള ചിത്രങ്ങളാണ് നടി ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിരിക്കുന്നത്. പിടികിട്ടാപ്പുളളിയിലും, നാന്‍സി റാണിയിലും ഇരുവരും ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്.

‘ഒരുപാട് നാളുകള്‍ക്ക് ശേഷം എന്റെ സുഹൃത്തിനെ കണ്ടുമുട്ടുന്നു. എത്രവര്‍ഷങ്ങള്‍ക്ക് ശേഷം? ശരി ചിത്രങ്ങളില്‍ ഒരു സൂചന ഒളിഞ്ഞിരിക്കുന്നുണ്ട്. അപ്പോള്‍ നിങ്ങള്‍ എന്നോട് പറയൂ ’ എന്നാണ് ചിത്രത്തിനൊപ്പം അഹാന കുറിച്ചിരിക്കുന്നത്.

രണ്ടു താരങ്ങളെയും ഒന്നിച്ചു കണ്ട സന്തോഷത്തിലാണ് ആരാധകര്‍. ദുല്‍ഖര്‍ സല്‍മാന്‍ ഉള്‍പ്പെടെ നിരവധിപ്പേരാണ് ചിത്രത്തിന് ലൈക്ക് നല്‍കിയിരിക്കുന്നത്. സണ്ണി വെയ്‌നിന്റെ ഹെയര്‍ സ്‌റ്റൈലിനെക്കുറിച്ചും ആളുകള്‍ കമന്റ് ചെയ്യുന്നുണ്ട്.

സോഷ്യല്‍ മീഡിയയില്‍ സജീവമാണ് അഹാന കൃഷ്ണ. താരം പങ്കുവെക്കുന്ന ചിത്രങ്ങളും വീഡിയോയുമെല്ലാം ശ്രദ്ധനേടാറുണ്ട്. നാന്‍സി റാണിയായിരുന്നു അഹാനയുടേതായി ഏറ്റവും ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം.

സൂപ്പര്‍ താര വേഷങ്ങള്‍ക്കു പിന്നാലെ മാത്രം പോകാതെ കിട്ടുന്ന വേഷങ്ങളെല്ലാം മനോഹരമായി അവതരിപ്പിച്ച് പ്രേക്ഷകരുടെ മനസ്സില്‍ ഇടം നേടിയ യുവതാരമാണ് സണ്ണി വെയ്ന്‍. സെക്കന്റ് ഷോ എന്ന ആദ്യ സിനിമയോടെ തന്നെ തുടങ്ങിയ വിജയകുതിപ്പ് സണ്ണി തുടരുകയാണ്. ആട് 3 യാണ് സണ്ണിയുടെ പുറത്തുവരാനിരിക്കുന്ന ചിത്രം

Ads by Google
Wednesday 06 Aug 2025 09.18 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW