Sunday, March 15, 2026 Last Updated 23 Min 19 Sec ago English Edition
Todays E paper
Ads by Google
Tuesday 05 Aug 2025 05.41 PM

നീലപ്പൊന്മാനേ... റീഗല്‍ ബ്ലൂ ഹൈ സ്ലിറ്റ് ഗൗണില്‍ ദേവതയെപ്പോലെ എലഗന്റ് ലുക്കില്‍ സുസ്മിത സെന്‍; അസാധ്യ മെയ്വഴക്കമെന്ന് കുറിച്ച് ആരാധകര്‍

uploads/news/2025/08/794761/Untitled-7.jpg
Sushmitha Sen (Image Source: Instagram)

മുന്‍ വിശ്വസുന്ദരി സുസ്മിത സെന്‍ തന്റെ സൗന്ദര്യവും അഭിനയമികവു കൊണ്ടും മാത്രമല്ല നിലപാടുകളിലൂടെയും അഭിപ്രായങ്ങളിലൂടെയും ​സൗമ്യമായ പെരുമാറ്റത്തിലൂടെയും ആരാധകരുടെ മനസ്സ് കീഴടക്കാറുണ്ട്. ഒരു നല്ല സാമൂഹിക പ്രവര്‍ത്തക എന്ന നിലയിലും താരം ആരാധകരുടെ മനസ്സ് കവര്‍ന്നിട്ടുണ്ട്. മോഡലിംഗിലൂടെ സിനിമയിലെത്തിയ താരം മികച്ച ഒരുപാട് കഥാപാത്രങ്ങളും വെള്ളിത്തിരയ്ക്ക് സമ്മാനിച്ചിട്ടുണ്ട്.
സിനിമയില്‍ അത്ര കണ്ട് സജീവമല്ലെങ്കിലും വെബ് സീരീസിലൂടെ താരം കരിയറില്‍ തിളങ്ങി നില്‍ക്കുന്നുണ്ട്. സോഷ്യല്‍ മീഡിയയിലൂടെ തന്റെ വിശേഷങ്ങളും ​ഫോട്ടോഷൂട്ടുകളും താരം പങ്കിടാറുണ്ട്.
ഇപ്പോഴിതാ റീഗല്‍ ബ്ലൂ ഗൗണിലുള്ള എലഗന്റ് ചിത്രങ്ങള്‍ പങ്കിടുകയാണ് താരം. താരത്തിന്റെ ചിത്രങ്ങളിലെ എലഗന്റ് ലുക്കിനൊപ്പം അസാധ്യ മെയ്വഴക്കമെന്നാണ് പലരും കുറിക്കുന്നത്. ‘‘ചില ഹൃദയങ്ങൾ തീ പോലെ എരിയുന്നു, ഉഗ്രവും ഇണങ്ങാത്തതുമാണ്... മറ്റുചിലത് ഐസ് പോലെ മരവിക്കുന്നു, ശാന്തമാണെങ്കിലും വഴങ്ങുന്നില്ല. അതിനിടയിലെവിടെയോ, നമ്മെ രൂപപ്പെടുത്തുന്ന കൊടുങ്കാറ്റിനെ നാം കണ്ടെത്തുന്നു...’’ എന്ന ക്യാപ്ഷന്‍ നല്‍കിയാണ് സുസ്മിത ചിത്രങ്ങള്‍ പങ്കിട്ടിരിക്കുന്നത്. ‘ചിത്രങ്ങൾ പങ്കിടുമെന്ന് വാഗ്ദാനം ചെയ്തു, ഇതാ അവ... ഇനി നിങ്ങളുടെ പ്രിയപ്പെട്ടവ പറയൂ...’എന്ന് ആരാധകരോട് ചോദിച്ചിട്ടുമുണ്ട് താരം. ഒപ്പം തന്റെ സ്റ്റൈല്‍ ചെയ്തവര്‍ക്കും ഔട്ട്ഫിറ്റ് ഡിസൈന്‍ ചെയ്തവര്‍ക്കും സ്പെഷ്യല്‍ രീതിയിലാണ് താരം ക്രെഡിറ്റ് നല്‍കിയിരിക്കുന്നത്.
‘എനിക്ക് നിങ്ങളെ ഇഷ്ടമാണ് ഗയ്സ്...’ എന്ന് കുറിച്ച താരം ഓരോരുത്തര്‍ക്കും ക്രെഡിറ്റ് അവരുടെ സ്പെഷ്യാലിറ്റിയും മെന്‍ഷന്‍ ചെയ്തിട്ടുണ്ട്.
വസ്ത്രം: അരോക ഒഫീഷ്യല്‍ (സ്റ്റണ്ണിംഗ്),സ്റ്റൈലിസ്റ്റ്: തിയ തേക്ചന്ദാനി (റോക്ക്സ്റ്റാര്‍) മേക്കപ്പ്: ശ്രദ്ധ മിശ്ര (പെര്‍ഫക്ഷന്‍), തലമുടി: നിതിന്‍ ചാവന്‍ (കിരീടമണിയുന്ന മഹത്വം), ഫോട്ടോഗ്രാഫർ: ധ്രുവ് ദിക്ഷിത് (ഫാബുലസ്), എസ്എസ് അസിസ്റ്റന്റ്: പങ്കജ് (എല്ലാം നന്നായി ചെയ്തു)...’ എന്നാണ് സുസ്മിത കുറിച്ചിരിക്കുന്നത്.

Ads by Google
Tuesday 05 Aug 2025 05.41 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW