-->
വയനാട്: മെഷീനുപയോഗിച്ച് തേങ്ങ പറിക്കുന്നതിനായി കയറിയ തെങ്ങിലെ കടന്നൽ കൂടിളകി, കടന്നലിന്റെ കുത്തേറ്റ് 55 കാരൻ മരിച്ചു. തരിയോട് എട്ടാംമൈല്‍ ചെറുമലയില്‍ ജോയ് പോള്‍ (55) ആണ് മരിച്ചത്.
കടന്നൽ കുത്തേറ്റ് തളര്‍ന്നുപോയ ജോയ് പോളിനെ ഓടിക്കൂടിയവര്‍ കല്‍പറ്റയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രാത്രിയോടെ ആരോഗ്യ നില വഷളാവുകയും പിന്നാലെ മരിക്കുകയായിരുന്നു. ഭാര്യ: ഷൈല . മക്കള്‍: ജസ്‌ലിന്‍ (ജര്‍മനി), അനിഷ.