-->
ന്യൂയോര്‍ക്/ തിരുവല്ല: ബിലാസ്പൂര്‍ എന്‍ഐഎ കോടതി സിസ്റ്റര്‍ പ്രീതി മേരിക്കും സിസ്റ്റര്‍ വന്ദന ഫ്രാന്‍സിസിനും ജാമ്യം അനുവദിച്ചതില്‍ വലിയ ആശ്വാസം രേഖപ്പെടുത്തി മലങ്കര മാര്‍ത്തോമ സുറിയാനി സഭ അധ്യക്ഷന്‍ ഡോ. തിയഡോസിയസ് മാര്‍ത്തോമ മെത്രാപ്പോലീത്ത.
ഇത് നീതിയില്‍ വിശ്വസിക്കുന്ന എല്ലാവര്‍ക്കും പ്രകാശഗോപുരമാണെന്ന് അദ്ദേഹം പ്രസ്താവനയില്‍ പറഞ്ഞു. ചില ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചതെങ്കിലും, ശേഷിക്കുന്ന നിയമനടപടികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കി കേസ് അര്‍ഹമായ അന്ത്യത്തിലെത്തിക്കണമെന്ന് മെത്രാപ്പോലീത്ത ആവശ്യപ്പെട്ടു.
ജാതിമത ഭേദമന്യേ എല്ലാ ഇന്ത്യക്കാര്‍ക്കും ഭയമോ ഉത്കണ്ഠയോ കൂടാതെ സ്വന്തം മണ്ണില്‍ ജീവിക്കാനും പ്രവര്‍ത്തിക്കാനും കഴിയണമെന്ന് സഭ ആത്മാര്‍ത്ഥമായി ആഗ്രഹിക്കുന്നു. വ്യക്തമായ തെളിവുകളോ മതിയായ കാരണമോ ഇല്ലാതെ ഒരാളെയും അറസ്റ്റ് ചെയ്യാനോ തടങ്കലില്‍ വെക്കാനോ പാടില്ലെന്നും, നിയമവ്യവസ്ഥയിലുള്ള പൊതുജനവിശ്വാസം ശക്തിപ്പെടുത്തുന്നതിന് കോടതികളുടെ ഇടപെടലുകള്‍ തുടരണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഈ പ്രയാസകരമായ സമയങ്ങളില്‍ പ്രാര്‍ത്ഥനയിലൂടെയും ഐക്യദാര്‍ഢ്യത്തിലൂടെയും നിരവധി ആളുകള്‍ കന്യാസ്ത്രീകള്‍ക്ക് പിന്തുണ നല്‍കിയിട്ടുണ്ട്. സത്യവും നീതിയും ആത്യന്തികമായി വിജയിക്കുമെന്നും, ദൈവസ്‌നേഹത്താല്‍ പ്രചോദിതരായി മനുഷ്യരാശിക്ക് നിസ്വാര്‍ത്ഥ സേവനം ചെയ്യുന്നവരെ അംഗീകരിക്കുകയും ആദരിക്കുകയും ചെയ്യേണ്ടത് ഇന്നത്തെ കാലഘട്ടത്തില്‍ എന്നത്തേക്കാളും പ്രധാനമാണെന്നും മെത്രാപ്പോലീത്ത ഓര്‍മ്മിപ്പിച്ചു.
**ഡോ. തിയഡോസിയസ് മാര്‍ത്തോമ മെത്രാപ്പോലീത്ത** പൂലാത്തീന്‍, തിരുവല്ല പി.ഒ. പത്തനംതിട്ട ജില്ല, കേരളം - 689101, ഇന്ത്യ ഫോണ്‍: 0469-2630313 (L), 8714478963 (O) ഇ-മെയില്‍: metropolitan@marthoma.in
പി.പി. ചെറിയാന്‍