Friday, March 13, 2026 Last Updated 23 Min 43 Sec ago English Edition
Todays E paper
Ads by Google
Monday 04 Aug 2025 04.00 PM

കന്യാസ്രീകളുടെ അറസ്റ്റില്‍ ഐഒസി പെന്‍സില്‍വാനിയ ചാപ്റ്റര്‍ പ്രെതിഷേധം രേഖപ്പെടുത്തി

uploads/news/2025/08/794573/jj-1.gif

ഫിലാഡല്‍ഫിയ: ചത്തീസ്ഗഢിലെ കന്യാസ്രീകളുടെ അറസ്റ്റില്‍ ഐഒസി പെന്‍സില്‍വാനിയ ചാപ്റ്റര്‍ പ്രെതിഷേധം രേഖപ്പെടുത്തി. ഭരണഘടന അനുശാസിക്കുന്ന സ്വാതത്ര്യം കാറ്റില്‍ പറത്തിക്കൊണ്ട് ന്യൂനപക്ഷ പീഡനം നടത്തുന്ന ബിജെപി യുടെ ഹീനമായ നടപടിക്കെതിരെ ഇന്ത്യ ഒട്ടാകെ വ്യാപക പ്രതിഷേധങ്ങള്‍ നടക്കുന്നുണ്ട്. പൗര സംഘടനകള്‍, വിദ്യാര്‍ത്ഥികളും സ്ത്രീകളുമടങ്ങുന്ന വിവിധ സംഘടനകളും പ്രതിഷേധത്തില്‍ പങ്കെടുത്തു വന്പിച്ച പ്രെതിഷേധ റാലികളാണ് നടക്കുന്നത്

ജൂലൈ 25 ന് ചത്തീസ്ഗഢിലെ അംബികാപൂരില്‍ നിന്ന് അസ്സിസി സിസ്റ്റേഴ്സ് ഓഫ് മേരി ഇമ്മാകുലേറ്റ് സഭയിലേക്കുള്ള സിസ്റ്റര്‍ പ്രീതിമേരിയും വന്ദന ഫ്രാന്‍സിസും അറസ്റ്റിലായ നടപടിക്കെതിരെയാണ് ഐഒസി പെന്‍സില്‍വാനിയ ചാപ്റ്റര്‍ പ്രേതിഷേധ പ്രേമേയം അവതരിപ്പിച്ചത്. ഇവര്‍ക്കെതിരെ മതപരിവര്‍ത്തന നിയമവും മനുഷ്യക്കടത്ത് തടയുന്ന നിയമങ്ങളും പ്രകാരം കള്ളക്കേസ് കേസ് ചമച്ചാണ് അറസ്റ്റ് രേഖപ്പെടുത്തിയത് എന്ന് സംഘടനാ നേതാക്കള്‍ സംയുക്ത പ്രെസ്താവനയിലൂടെ അഭിപ്രായപ്പെട്ടു. .

ഐഒസി പെന്‍സില്‍വാനിയ ചാപ്റ്റര്‍ പ്രെസിഡന്റ്റ് ഡോ ഈപ്പന്‍ ഡാനിയേല്‍, ചെയര്‍മാന്‍ സാബു സ്‌കറിയ, സെക്രട്ടറി സുമോദ് നെല്ലിക്കാല, ട്രെഷറര്‍ ഫീലിപ്പോസ് ചെറിയാന്‍, വൈസ് ചെയര്‍മാന്‍ ജീമോന്‍ ജോര്‍ജ്, വൈസ് പ്രെസിഡന്റ്റ് മാരായ അലക്‌സ് തോമസ്, കുര്യന്‍ രാജന്‍, ഫണ്ട് റെയിസിഗ് ചെയര്‍മാന്‍ ജെയിംസ് പീറ്റര്‍, ജോയ്ന്റ്‌റ് ട്രെഷറര്‍ ഷാജി സുകുമാരന്‍, തോമസ്‌കുട്ടി വര്‍ഗീസ്, കമ്മറ്റി മെംബേര്‍സ് ആയ ജിജോമോന്‍ ജോസഫ്, ജോബി ജോണ്‍ എന്നിവര്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തി പ്രതിഷേധത്തില്‍ പങ്കുചേര്‍ന്നു.

വാര്‍ത്ത: സുമോദ് തോമസ് നെല്ലിക്കാല

Ads by Google
Monday 04 Aug 2025 04.00 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW