Thursday, March 19, 2026 Last Updated 2 Min 22 Sec ago English Edition
Todays E paper
Ads by Google
Sunday 03 Aug 2025 06.40 PM

റഷ്യയിൽ 7.0 തീവ്രതയുള്ള ഭൂകമ്പം; സുനാമി മുന്നറിയിപ്പ് പിൻവലിച്ചു

near

മോസ്‌കോ:റഷ്യയിലെ കുരില്‍ ദ്വീപുകള്‍ക്കു സമീപം 7.0 തീവ്രതയുള്ള ഭൂകമ്പം. കിഴക്കന്‍ ഉപദ്വീപായ കംചട്കയ്ക്ക് സമീപമാണ് കുരിൽ ദ്വീപുകൾ സ്ഥിതിചെയ്യുന്നത്. ഭൂകമ്പത്തിന് പിന്നാലെ സുനാമി മുന്നറിയിപ്പ് പുറപ്പെടുവിച്ചിരുന്നെങ്കിലും സാധ്യത കുറവാണെന്ന് കണ്ടെത്തി പിൻവലിച്ചു.

കംചട്കയിലെ മൂന്ന് തീരപ്രദേശങ്ങൾക്കായിരുന്നു ജാഗ്രതാനിർദേശം നൽകിയിരുന്നത്. പസഫിക് സുനാമി വാണിങ് സിസ്റ്റവും യുഎസ് ജിയോളജിക്കല്‍ സര്‍വേയും കുരില്‍ ദ്വീപിന് സമീപമുണ്ടായ ഭൂകമ്പത്തിന്റെ തീവ്രതയെ കുറിച്ച് സ്ഥിരീകരണം നല്‍കിയിട്ടുണ്ട്. പ്രതീക്ഷിക്കുന്ന തിരകളുടെ ഉയരം കുറവാണ്. എന്നിരുന്നാലും തീരത്തുനിന്ന് മാറണമെന്ന് മന്ത്രാലയം നിര്‍ദേശം പുറപ്പെടുവിച്ചിരുന്നത് .

അതേസമയം കംചട്കയിലെ ദീര്‍ഘകാലമായി സുഷുപ്തിയിലായിരുന്ന ക്രാഷെനിന്നിക്കോവ് അഗ്നിപര്‍വതം ഞായറാഴ്ച സജീവമായി . അറുന്നൂറ് കൊല്ലത്തിനിടെ ആദ്യമായാണ് അഗ്നിപര്‍വതം സജീവമാകുന്നത്. കഴിഞ്ഞയാഴ്ച കംചട്ക ഉപദ്വീപില്‍ 8.8 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം അനുഭവപ്പെട്ടിരുന്നു.

Ads by Google
Ads by Google
TRENDING NOW