Saturday, March 21, 2026 Last Updated 9 Min 12 Sec ago English Edition
Todays E paper
Ads by Google
Sunday 03 Aug 2025 05.19 PM

ആത്മീയ കേന്ദ്രത്തിലേക്കുള്ള യാത്രയ്ക്കിടെ കാണാതായി, വാഹനാപകടം; ഇന്ത്യൻ വംശജരെ​ യുഎസിൽ മരിച്ച നിലയിൽ കണ്ടെത്തി

in

വാഷിങ്ടൻ: വെസ്റ്റ് വെർജീനിയയിലെ ആത്മീയ കേന്ദ്രത്തിലേക്കുള്ള യാത്രാമധ്യേ കാണാതായ ന്യൂയോർക്കിൽ നിന്നുള്ള ഇന്ത്യൻ വംശജരെ മരിച്ച നിലയിൽ കണ്ടെത്തി. ആശ ദിവാൻ (85), കിഷോർ ദിവാൻ (89), ശൈലേഷ് ദിവാൻ (86), ഗീത ദിവാൻ (84) എന്നിവരാണ് മരിച്ചത്. ശനിയാഴ്ച രാത്രി യുഎസ് പ്രാദേശിക സമയം രാത്രി ഒമ്പതരയോടെ ബിഗ് വീലിങ് ക്രീക്ക് റോഡിലെ കുത്തനെയുള്ള പാറക്കെട്ടിൽ നിന്ന് ഇരകളെയും അപകടത്തിൽപ്പെട്ട വാഹനത്തെയും കണ്ടെത്തിയത്.

ഗുണ്ടയായ ഭർത്താവിനെ കൊന്ന് അഴുക്കുചാലിൽ തള്ളി; 34കാരിയും കാമുകനായ 28കാരനും ഒരു വർഷത്തിന് ശേഷം പിടിയിൽ
ജൂലൈ 29ന് പെൻസിൽവാനിയയിലെ ബർഗർ കിങ് ഔട്ട്‌‌ലെറ്റിലാണ് ഇവരെ അവസാനമായി കണ്ടത്. ബർഗർ കിങ് ഔട്ട്‌ലെറ്റിൽ നിന്നുള്ള സിസിടിവി ദൃശ്യങ്ങളിൽ നാലു പേരിൽ രണ്ടു പേർ ഔട്ട്ലെറ്റിനുള്ളിലേക്കു പ്രവേശിക്കുന്നത് കാണാം. ഇവരുടെ അവസാനത്തെ ക്രെഡിറ്റ് കാർഡ് ഇടപാടും ഔട്ട്ലെറ്റിലാണ് നടത്തിയത്. ഇവരെ കാണാതായ ശേഷം വിവിധ സംഘടനകളുടെ അടക്കം നേതൃത്വത്തിൽ വലിയ തിരച്ചിലാണ് നടന്നത്.

‘ഞാൻ കൊന്നു, മൃതദേഹം വീട്ടിലുണ്ട്’; 8 മാസം മുൻപ് വിവാഹം, 7 മാസം ഗർഭിണിയായ ഭാര്യയെ കൊലപ്പെടുത്തി ഭർത്താവ്
വെസ്റ്റ് വെര്‍ജീനിയിലെ ഇസ്‌കോണ്‍ ക്ഷേത്രമായ ഭുപാദ പാലസ് ഓഫ് ഗോള്‍ഡിലേക്കായിരുന്നു ഇവരുടെ യാത്ര. എന്നാല്‍ ഇവര്‍ ഇവിടെ എത്തിച്ചേര്‍ന്നില്ല. ഇതിനു പിന്നാലെ ബന്ധുക്കള്‍ പൊലീസിൽ പരാതി നല്‍കി. തുടര്‍ന്ന് നടത്തിയ തിരച്ചിലിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്.

Ads by Google
Ads by Google
LATEST NEWS
TRENDING NOW