Thursday, March 19, 2026 Last Updated 1 Min 20 Sec ago English Edition
Todays E paper
Ads by Google
Saturday 02 Aug 2025 07.38 PM

തിരുവനന്തപുരം ആറ്റിങ്ങലിൽ ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് മതിലിൽ ഇടിച്ചു മറിഞ്ഞു; ഡ്രൈവർക്ക് ദാരുണാന്ത്യം

in

തിരുവനന്തപുരം: ആറ്റിങ്ങലിൽ നിയന്ത്രണം വിട്ട് ഓട്ടോറിക്ഷ മറിഞ്ഞ് ഡ്രൈവർ മരിച്ചു. കടയ്ക്കാവൂർ നിലയ്ക്കാമുക്ക് മണ്ണാത്തിമൂല സ്വദേശി ദീപു മോഹനൻ (45) ആണ് മരിച്ചത്. ഇന്നലെ രാത്രി പത്ത് മണിയോടെ കൈപ്പറ്റി മുക്കിലാണ് അപകടമുണ്ടായത്.

ദീപു ഓടിച്ചിരുന്ന ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് റോഡരികിലെ മതിലിൽ ഇടിച്ചു മറിയുകയായിരുന്നു. ഓടിക്കൂടിയ നാട്ടുകാർ ദീപുവിനെ വലിയകുന്ന് താലൂക്കാശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ആറ്റിങ്ങൽ പൊലീസ് തുടർ നടപടികൾ സ്വീകരിച്ചു വരികയാണ്.

സംഭവ സമയത്ത് ഓട്ടോയിൽ യാത്രക്കാർ ആരും ഉണ്ടായിരുന്നില്ല. ഓട്ടോറിക്ഷയിൽ ദീപു മാത്രമാണ് ഉണ്ടായിരുന്നത്.

Ads by Google
Ads by Google
TRENDING NOW