-->
ഭര്‍ത്താവ് ആനന്ദ് അഹൂജയ്ക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് ബോളിവുഡ് നടി സോനം കപൂര്‍. ഏറ്റവും ചിന്താശേഷിയുളള , ദയയുളള, സ്‌നേഹമുളള വ്യക്തി എന്നാണ് സോനം ആനന്ദിനെ വിശേഷിപ്പിച്ചിരിക്കുന്നത്. മകന്‍ വായുവിനും ആനന്ദിനുമൊപ്പമുളള മനോഹരമായ ചിത്രങ്ങള്‍ പങ്കുവെച്ചുകൊണ്ടായിരുന്നു സോനത്തിന്റെ ആശംസ.
‘എന്റെ ജൂലൈ ലിയോ, നിങ്ങളുടെ പേര്, ആനന്ദ്, ലോകത്തിലെ ഏറ്റവും മനോഹരമായ പേരാണത്, കാരണം അത് സന്തോഷം, ആനന്ദം എന്നാണ് അര്‍ത്ഥമാക്കുന്നത്, അതാണ് നിങ്ങള്‍ എന്റെ ജീവിതത്തിലേക്ക് എല്ലാ ദിവസവും കൊണ്ടുവരുന്നത്. എനിക്കറിയാവുന്ന ഏറ്റവും ചിന്താശേഷിയുള്ള, ദയയുള്ള, സ്‌നേഹമുള്ള വ്യക്തിയാണ് നിങ്ങള്‍, നിങ്ങള്‍ അതിലായതിനാല്‍ ജീവിതം വളരെ മികച്ചതാണ്.
നമ്മള്‍ രണ്ടുപേരും അപൂര്‍ണ്ണരാണെങ്കിലും, ദൈവം നമ്മെ പരസ്പരം പൂര്‍ണതയുള്ളവരാക്കി.ഞാന്‍ നിങ്ങളെ ഒരുപാട് സ്‌നേഹിക്കുന്നു. ജന്മദിനാശംസകള്‍ ബേബി, എല്ലാ ജീവിതത്തിലും എന്നെ കണ്ടെത്തൂ, കാരണം ഞാന്‍ എപ്പോഴും നിങ്ങളെ അന്വേഷിക്കും ’എന്നാണ് സോനം ചിത്രങ്ങള്‍ക്കൊപ്പം കുറിച്ചത്.
2018 ലായിരുന്നു ആനന്ദ് അഹൂജയും സോനം കപൂറും വിവാഹിതരായത്. ഡല്‍ഹിയില്‍ നിന്നുളള ഒരു ബിസിനസ്സുകാരനാണ് ആനന്ദ്. 2022 ല്‍ ഇരുവര്‍ക്കും ഒരു മകന്‍ ജനിച്ചു. വായു കപൂര്‍ അഹൂജ എന്നാണ് മകന്റെ പേര്.