-->
ഹ്യൂസ്റ്റണ്‍, TX - ലേക്ക്വുഡ് ചര്‍ച്ചിന്റെ സഹസ്ഥാപകയും പ്രശസ്ത പാസ്റ്റര്‍ ജോയല്‍ ഓസ്റ്റീന്റെ അമ്മയുമായ ഡോഡി ഓസ്റ്റീന്‍ (91) അന്തരിച്ചു. ബുധനാഴ്ച രാവിലെയാണ് ഡോഡി ഓസ്റ്റീന്‍ സമാധാനപരമായി വീട്ടില്‍ വെച്ച് മരണപ്പെട്ട വിവരം ജോയല്‍ ഓസ്റ്റീന്‍ എക്സ് പോസ്റ്റിലൂടെ അറിയിച്ചത്.
'അവര്‍ ലേക്ക്വുഡ് ചര്‍ച്ചിന്റെ പ്രിയപ്പെട്ട മാട്രിയാര്‍ക്കായിരുന്നു, ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ആളുകള്‍ക്ക് പ്രചോദനമായിരുന്നു, ദൈവത്തിന്റെ വിശ്വസ്ത ദാസിയും,' ജോയല്‍ ഓസ്റ്റീന്‍ കുറിച്ചു. 'മാമാ ഡോഡി' എന്ന് ലേക്ക്വുഡ് കുടുംബം സ്‌നേഹത്തോടെ വിളിച്ചിരുന്ന ഡോഡി, കരള്‍ കാന്‍സര്‍ ഉള്‍പ്പെടെയുള്ള രോഗങ്ങളില്‍ നിന്ന് വിശ്വാസത്തിലൂടെ അത്ഭുതകരമായി സുഖം പ്രാപിച്ചതിനും പ്രശസ്തയായിരുന്നു. ലേക്ക്വുഡ് ചര്‍ച്ചിന്റെ സ്ഥാപകനായ ജോണ്‍ ഓസ്റ്റീന്റെ വിധവ കൂടിയാണ് ഡോഡി ഓസ്റ്റീന്‍.
പി പി ചെറിയാന്‍