Saturday, March 14, 2026 Last Updated 11 Min 16 Sec ago English Edition
Todays E paper
Ads by Google
Wednesday 30 Jul 2025 03.29 PM

ജോഷി ചിത്രത്തിനായുളള തയാറെടുപ്പില്‍ ഉണ്ണി മുകുന്ദന്‍; വരുന്നത് വമ്പന്‍ ആക്ഷന്‍ ചിത്രം

unni-mukundan
photo-www.instagram.com/iamunnimukundan/

മാര്‍ക്കോയ്ക്ക് ശേഷം മറ്റൊരു വലിയ ആക്ഷന്‍ ചിത്രത്തിനായുളള തയാറെടുപ്പിലാണ് നടന്‍ ഉണ്ണി മുകുന്ദന്‍. സംവിധായകന്‍ ജോഷി സംവിധാനം ചെയ്യുന്ന പുതിയ പ്രോജക്ടിനായി കഠിനപരിശീലനത്തിലാണ് ഉണ്ണി. ഇതിനു സൂചന നല്‍കുന്നൊരു പോസ്റ്റ് താരം തന്റെ ഇന്‍സ്റ്റഗ്രം പേജിലൂടെ​ പങ്കുവെച്ചു. ജിമ്മില്‍ വര്‍ക്കൗട്ട് കഴിഞ്ഞിരിക്കുന്ന ഉണ്ണി മുകുന്ദനെയാണ് ചിത്രത്തില്‍ കാണാനാവുക.

‘J x UM = Jaw Breaking Action Film’ എന്നാണ് ചിത്രത്തിന് ക്യാപ്ഷന്‍ നല്‍കിയിരിക്കുന്നത്. ആരാധകരടക്കം നിരവധിപ്പേരാണ് പോസ്റ്റില്‍ കമന്റുകളുമായെത്തിയത്. വലിയ പ്രതീക്ഷയോടെയാണ് ഈ പ്രോജക്ടിനെ കാണുന്നതെന്നും ഉണ്ണി മുകുന്ദന്റെ മറ്റൊരു ആക്ഷന്‍ അവതാരത്തെ ചിത്രത്തിലൂടെ കാണാമെന്നൊക്കെ ആളുകള്‍ കമന്റ് ചെയ്യുന്നുണ്ട്.

ഹിറ്റ് മേക്കര്‍ ജോഷിയും ഉണ്ണി മുകുന്ദനും ഒന്നിക്കുന്ന മുഴുനീള ആക്ഷന്‍ എന്റര്‍ ടെയ്‌നര്‍​ അണിയറയില്‍ ഒരുങ്ങുന്നു എന്ന് സംവിധായകന്‍ ജോഷിയുടെ പിറന്നാള്‍ ദിവസം പ്രഖ്യാപനം വന്നിരുന്നു. പാന്‍-ഇന്ത്യന്‍ ബ്ലോക്ക്ബസ്റ്ററായ മാര്‍ക്കോയുടെ വിജയത്തിന് ശേഷം ഉണ്ണി മുകുന്ദന്‍ അഭിനയിക്കുന്ന ആക്ഷന്‍ ചിത്രം കൂടിയാണിത്.

Ads by Google
Ads by Google
LATEST NEWS
TRENDING NOW