-->
കഴിഞ്ഞ നവംബറിലായിരുന്നു ടെലിവിഷന്‍ താരങ്ങളായ ക്രിസ് വേണുഗോപാലും ദിവ്യ ശ്രീധറും വിവാഹിതരായത്. ഇരുവരുടെയും രണ്ടാം വിവാഹമായിരുന്നു. ആദ്യ വിവാഹത്തില്‍ ദിവ്യയ്ക്ക് ഒരു മകനും മകളുമുണ്ട്. സ്വന്തം മക്കളെപ്പോലെത്തന്നെയാണ് ക്രിസ് കാണുന്നത്. തങ്ങളുടെ വിശേഷങ്ങളൊക്കെ സോഷ്യല്‍ മീഡിയയില്‍ താരങ്ങള്‍ പങ്കുവെക്കാറുണ്ട്.
ഇപ്പോഴിതാ മകളുടെ പുത്തന്‍ വിശേഷം ആരാധകരുമായി പങ്കുവെച്ചിരിക്കുകയാണ് ദിവ്യയും ക്രിസും. മകള്‍ ഇടയ്ക്കുവെച്ച് പഠിപ്പ് നിര്‍ത്തിയിരുന്നു. വീണ്ടും മകള്‍ പഠനം തുടങ്ങിയിരിക്കുന്നു എന്ന പുതിയ വിശേഷമാണ് ഇരുവരും പങ്കുവെച്ചിരിക്കുന്നത്. മാതാപിതക്കള്‍ എന്ന നിലയില്‍ അഭിമാനകരമായ നിമഷം എന്നാണ് ഇവര്‍ കുറിച്ചിരിക്കുന്നത്.
‘മാതാപിതാക്കള്‍ എന്ന നിലയില്‍ അഭിമാനകരമായ നിമിഷം. ഞങ്ങളുടെ മകള്‍ ബിസിനസ് മാനേജ്‌മെന്റ് ആന്‍ഡ് ഏവിയേഷന്‍ ബിരുദ കോഴ്‌സിന് ജോയിന്‍ ചെയ്തു. അവളുടെ ഭാവിയിലേക്കുളള ചുവുടുവെയ്പ്പ്. നിങ്ങളുടെ പ്രാര്‍ഥനയും അനുഗ്രങ്ങളും ഉണ്ടാവണംണ്’ ചിത്രങ്ങള്‍ പങ്കുവെച്ച് കൊണ്ട്ദിവ്യയും ക്രിസും കുറിച്ചു. സീരിയല്‍, സിനിമാ താരങ്ങളും ആരാധകരുമടക്കം നിരവധി പേര്‍ പോസ്റ്റിനു താഴെ ആശംസകള്‍ നേര്‍ന്നുകൊണ്ട് കമന്റ് ചെയ്യുന്നുണ്ട്.