-->
ബോളിവുഡിന്റെ മാത്രമല്ല തെന്നിന്ത്യയിലടക്കം മികച്ച കഥാപാത്രങ്ങള്‍ അവതരിപ്പിച്ച് കൈയടിയും പ്രശംസയും നേടിയ ലേഡി സൂപ്പര്‍സ്റ്റാറാണ് ശ്രീദേവി. വിവാഹത്തോടെ കരിയറില്‍ നിന്ന് ഇടവേളയെടുത്തിരുന്ന താരം പിന്നീടുള്ള തിരിച്ചുവരവിലും പ്രേക്ഷകഹൃദയം കീഴടക്കിയിരുന്നു. കരിയറിലും വ്യക്തിജീവിതത്തിലും സന്തോഷത്തോടെയിരിക്കുന്ന സമയത്താണ് താരം അപ്രതീക്ഷിതമായി വേര്‍പെട്ടു പോയത്. മൂത്തമകള്‍ ജാഹ്നവി കപൂറിന്റെ ബിഗ് സ്ക്രീന്‍ അരങ്ങേറ്റം സ്ക്രീനില്‍ കാണുന്നതിന് ദിവസങ്ങള്‍ക്ക് മുമ്പായിരുന്നു താരത്തിന്റെ വേര്‍പാട്.
ജാഹ്നവി ബോളിവുഡില്‍ തന്റേതായ ഒരു ഐഡന്റിറ്റി നേടിയെടുത്തിട്ടുണ്ട്. അമ്മയ്ക്കും ചേച്ചിക്കും പിന്നാലെ ഇളയമകള്‍ ഖുഷി കപൂറും വെള്ളിത്തിരയില്‍ സജീവമാകുകയാണ്. റിലീസ് ചെയ്ത രണ്ടു സിനിമകളിലും ഖുഷിയുടെ കഥാപാത്രത്തിന് കൈയടി ലഭിക്കുന്നുണ്ട്. സോഷ്യല്‍ മീഡിയയിലും സജീവമാണ് താരപുത്രി. ഫോട്ടോഷൂട്ടുകളും റീല്‍സ് വീഡിയോകളുമടക്കം ചെയ്ത് ഖുഷി തിളങ്ങി നില്‍ക്കുകയാണ്.
ഇപ്പോഴിതാ താരത്തിന്റെ ഏറ്റവും പുതിയ ഫാഷന്‍ റാമ്പ് വോക്കാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്. 2025 ലെ ഇന്ത്യ കോച്ചർ വീക്കിൽ ബോൾഡ് ഷാർപ്പ് ലുക്കിലാണ് ഖുഷി തിളങ്ങിയത്. ബഞ്ചാര ആഭരണങ്ങളോട് സാമ്യമുള്ള ഒരു ചെയിൻമെയിൽ പാറ്റേൺ സ്കർട്ടും ഹാൾട്ടർ നെക്ക് ടോപ്പും ധരിച്ചാണ് താരം തിളങ്ങിയത്. ഔട്ട്‌ഫിറ്റിലെ ബോൾഡ് എമറാൾഡ് ആഭരണങ്ങൾ മോണോക്രോം മെറ്റൽ വർക്കിന് പ്രത്യേകമൊരു ഭംഗി കൊടുക്കുന്നുണ്ട്.