-->
ഫിലാഡല്‍ഫിയ : ട്രൈസ്റ്റേറ്റ് കേരളാ ഫോറം മികച്ച കര്‍ഷകര്‍ക്കായി എല്ലാ വര്‍ഷവും നല്‍കിവരുന്ന കര്‍ഷക രത്‌ന അവാര്‍ഡിനായി ഇപ്പോള്‍ അപേക്ഷ സമര്‍പ്പിക്കാവുന്നതാണ് .2025 ഓഗസ്‌റ് മാസം ഇരുപത്തിമൂന്നാം തീയതി ഫിലാഡല്‍ഫിയ സെയിന്റ് . തോമസ് സീറോ മലബാര്‍ ചര്‍ച് ഓഡിറ്റോറിയത്തില്‍ വച്ച് നടക്കുന്ന ഓണാഘോഷ പരുപാടിയില്‍ വച്ചാണ് അവാര്‍ഡ് വിതരണം ചെയ്യുന്നത്. ഓണം വിളവെടുപ്പിന്റെ കൂടി ഉത്സവമാണ് എന്നതിനാലാണ് അവാര്‍ഡ് ദാനം ടി.കെ.ഫ് ഓണാഘോഷത്തോടനുബന്ധിച്ചു ക്രമീകരിച്ചിരിക്കുന്നത് .വളരെ ചുരുങ്ങിയ സൗകര്യത്തിലും വളരെ മികച്ച രീതിയില്‍ അടുക്കളത്തോട്ട കൃഷി ചെയ്യുന്നവരാണ് ഫിലാഡല്‍ഫിയയിലേയും സമീപ പ്രദേശങ്ങളിലെയും മലയാളീ സമൂഹം. അവര്‍ക്ക് പരമാവധി പ്രോത്സാഹനം നല്‍കുക എന്ന ഉദ്ദേശത്തോടെയാണ് ടി .കെ .ഫ് എല്ലാ വര്‍ഷവും കര്‍ഷക രത്‌ന അവാര്‍ഡുകള്‍ വിതരണം ചെയ്യുന്നത്. അവാര്‍ഡ് വിതരണ കമ്മിറ്റിക്കു മുമ്പാകെ ലഭിക്കുന്ന അപേക്ഷയില്‍ നിന്നും മികച്ചത് തിരഞ്ഞെടുത്തു സ്ഥലം സന്ദര്‍ശനം നടത്തി വിത്തിടീല്‍ മുതല്‍ വിളവെടുപ്പ് വരെയുള്ള കാര്യങ്ങള്‍ വിശദമായി പരിശോധിച്ച ശേഷമാണു വിജയിയെ പ്രഖ്യാപിക്കുക .ജൈവ കൃഷി ചെയ്യുന്നവര്‍ക്കും , പരമ്പരാഗത കേരളാ കാര്‍ഷിക ഉത്പന്നങ്ങള്‍ കൃഷി ചെയ്യുന്നവര്‍ക്കുമാണ് മുന്‍ഗണന നല്‍കുന്നത് .. ഒന്നാം സ്ഥാനം ലഭിക്കുന്നവര്‍ക്ക് ടി.കെ.ഫ് എവര്‍റോളിങ് ട്രോഫിയും , പ്രശസ്തി പത്രവും ക്യാഷ് അവാര്‍ഡും രണ്ടും ,മൂന്നും സ്ഥാനക്കാര്‍ക്ക് പ്രശസ്തി പത്രവും ക്യാഷ് അവാര്‍ഡുമാണ് വിതരണം നല്‍കുന്നത്. കൂടുതല്‍ വിവരങ്ങള്‍ക്ക് അവാര്‍ഡ് കമ്മിറ്റി അംഗങ്ങളായ ജോണ്‍ പണിക്കര്‍ ,ജോര്‍ജ്കുട്ടി ലൂക്കോസ് ,അലക്‌സ് തോമസ് ,ഫിലിപ്പോസ് ചെറിയാന്‍ എന്നിവരെ ബന്ധപ്പെടാവുന്നതാണ്.
ആര്‍പ്പോ ഇര്‍ര്‍റോഎന്ന് പേരിട്ടിരിക്കുന്നട്രൈസ്റ്റേറ്റ് കേരള ഫോറം ഓണാഘോഷത്തിന് വിപുലമായ ഒരുക്കങ്ങളാണ് സംഘടിപ്പിച്ചിരിക്കുന്നത് . 2025ഓഗസ്റ്റ് മാസം ഇരുപത്തി മൂന്നാം തീയ്യതി ഉച്ചക്ക് രണ്ടു മണിക്ക് പഞ്ചാരിമേളത്തിന്റെ അകമ്പടിയോടെ കൊടിയേറുന്ന ഓണാഘോഷത്തിനു വിഭവ സമര്‍ത്ഥമായ ഓണസദ്യ ,ഘോഷയാത്ര ,തിരുവാതിര , അത്തപ്പൂക്കളം എന്നിവക്ക് പുറമെ കേരളത്തിന്റെ പ്രിയപ്പെട്ട പിന്നണി ഗായകന്‍ അഫ്‌സലും സംഘവും അവതരിപ്പിക്കുന്ന സ്റ്റേജ് ഷോയും ഉണ്ടായിരിക്കുന്നതാണ്. ഫിലാഡല്‍ഫിയയിലെ എല്ലാ മലയാളകളുടെയും മനസ്സില്‍ എന്നെന്നും സൂക്ഷിക്കാന്‍ കഴിയുമാറാകുന്ന രീതില്‍ ഒരു മികച്ച ഓണാഘോഷം സംഘടിപ്പിക്കാന്‍ ടി. കെ. ഫ് സംഘാടക സമിതിയുടെ നേതൃത്വത്തില്‍ വളരെ വിപുകലമായ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചതായി ഭാരവാഹികള്‍ അറിയിച്ചു .
അഭിലാഷ് ജോണ്‍