Friday, March 13, 2026 Last Updated 14 Min 53 Sec ago English Edition
Todays E paper
Ads by Google
Monday 28 Jul 2025 10.00 AM

എന്റെ പ്രതികരണം നിയമപരമായി; വിവാദങ്ങളില്‍ പ്രതികരണവുമായി നടി സുചിത്ര നായര്‍

suchithra-nair
photo-www.instagram.com/suchithra_chanthu/

തനിക്ക് എതിരെ വന്ന ആരോപണങ്ങൾക്ക് മറുപടിയുമായി നടി സുചിത്ര നായർ . തനിക്ക് എതിരെ വന്ന വാർത്തകൾക്കും പ്രസ്താവനകൾക്കും നേരിട്ട് പ്രതികരിക്കുന്നില്ലെന്ന് നേരത്തെ തന്നെ തീരുമാനിച്ചു. കുടുംബവും താനും അതിനെ നിയമപരമായി തന്നെ നേരിടുമെന്നും സുചിത്ര പറഞ്ഞു.

‘എല്ലാവര്‍ക്കും നമസ്കാരം, സുചിത്രയാണ്, ഇപ്പോ ഇങ്ങനെ ഒരു പോസ്റ്റ് ഇടാൻ കാരണം കഴിഞ്ഞകുറച്ചു ദിവസങ്ങൾ ആയി എന്നെ കുറിച്ച് സോഷ്യൽ മീഡിയയിൽ വരുന്ന വാർത്തകൾ നിങ്ങൾ എല്ലാവരുംകണ്ടിട്ടുണ്ടാകും എന്ന് വിശ്വസിക്കുന്നു. ഒരുപാട് ആളുകൾ ചോദിക്കാറുണ്ട് എന്താണ് സത്യം
എന്താണ് പ്രതികരിക്കാത്തത് എന്നൊക്കെ.

ഈ വന്ന വാര്‍ത്തകളും പ്രസ്താവനകളും എനിക്ക് അറിവോ ബന്ധമോ ഇല്ലാത്തത് കൊണ്ട് തന്നെ ഇതില്‍ എന്റെ പ്രതികരണം നിയമപരമായി ആയിരിക്കണം എന്ന് ഞാനും എന്റെ കുടുംബവും തീരുമാനിച്ചതിന്റെ ഭാഗമായി ഈ വാര്‍ത്തകള്‍ സോഷ്യല്‍ മീഡിയയില്‍ വന്ന് ഞാന്‍ അറിഞ്ഞ അതേ സമത്ത് തന്നെ നിയമപരമായി ഇതിനു എതിരെ എവിടെയൊക്കെ ആണോ പരാതിപ്പെടേണ്ടത് അതാത് സ്ഥലങ്ങളില്‍ ഞാനും കുടുംബവും പരാതി കൊടുത്തിട്ടുണ്ട്. ആയതിനാല്‍ എന്റെ പ്രതികരണം നിയമപരമായി ആണ് ഞാന്‍ മുന്നോട്ട് പോകുന്നത് എന്ന് എല്ലാ പ്രിയപ്പെട്ടവരെയും അറിയിക്കുന്നു. നിയമവും ദൈവവും നിങ്ങളും കൂടെ ഉണ്ടാകും എന്ന പ്രതീക്ഷയോടെ’ സുചിത്ര കുറിച്ചു.

വാനമ്പാടി പരമ്പരയുടെ സംവിധായകൻ ആദിത്യന്റെ ഭാര്യ രോണു സുചിത്രക്ക് എതിരെ നടത്തിയ ഗുരുതര ആരോപണങ്ങൾക്ക് എതിരെ പ്രതികരിക്കുകയായിരുന്നു സുചിത്ര നായർ.

വാനമ്പാടി പരമ്പരയിൽ പദ്മിനി എന്ന കഥാപാത്രമായിട്ടാണ് സുചിത്ര എത്തിയത്. വില്ലത്തി വേഷങ്ങളിലും ഡിവോഷണൽ പരമ്ബരകളിലും ഭാഗമായിരുന്നു സുചിത്ര നായർ. മലൈക്കോട്ടയിലെ വാലിബൻ സിനിമയിൽ മികച്ച റോളിൽ ആണ് സുചിത്ര എത്തിയത്.

Ads by Google
Ads by Google
LATEST NEWS
TRENDING NOW