Saturday, March 14, 2026 Last Updated 14 Min 27 Sec ago English Edition
Todays E paper
Ads by Google
Friday 25 Jul 2025 02.05 PM

പന്നിക്കെണിയിൽ നിന്ന് ഷോക്കേറ്റു; വയനാട്ടില്‍ സഹോദരങ്ങൾക്ക് ദാരുണാന്ത്യം

uploads/news/2025/07/792904/11.gif
photo - facebook

വയനാട് : കോഴിഫാമിൽ നിന്ന് ഷോക്കേറ്റ് സഹോദരങ്ങൾക്ക് ദാരുണാന്ത്യം. വാഴവറ്റ കരിങ്കണ്ണിക്കുന്നിൽ പൂവന്നിക്കുംതടത്തിൽ അനൂപ്(37), ഷിനു (35) എന്നിവരാണ് മരിച്ചത്. ഇന്ന് രാവിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഇരുവരും മരിച്ചു

കരിങ്കണ്ണിക്കുന്നിൽ പാട്ടത്തിനെടുത്ത സ്ഥലത്താണ് അനൂപും ഷിനുവും കോഴിഫാം നടത്തിയിരുന്നത്. നായ ഉൾപ്പെടെയുള്ള മൃഗങ്ങളുടെ ശല്യം ഉണ്ടായിരുന്നു. മൃഗങ്ങളെ തടയാനായി സ്ഥാപിച്ച വൈദ്യുതി വയറിൽ നിന്നാണ് ഷോക്കേറ്റത്.


സ്ഥലത്ത് കെഎസ്ഇബി ഉദ്യോഗസ്ഥർ പരിശോധന നടത്തി. മൃതദേഹം കൽപ്പറ്റയിലെ വിവിധ ആശുപത്രികളിലേക്ക് മാറ്റി. ഇഞ്ചികൃഷി ചെയ്ത് നഷ്ടം സംഭവിച്ചതോടെയാണ് ഇരുവരും വളർത്തു കോഴി കൃഷിയിലേക്ക് മാറിയത്.

Ads by Google
Ads by Google
LATEST NEWS
TRENDING NOW