Saturday, March 14, 2026 Last Updated 7 Min 42 Sec ago English Edition
Todays E paper
Ads by Google
Friday 25 Jul 2025 10.10 AM

കാണാതാകുമ്പോള്‍ ധരിച്ചിരുന്നത് കറുത്ത പാന്റും ഷര്‍ട്ടും തലയില്‍ കെട്ടും ; സൗമ്യയുടെ വീടിനും കനത്ത സുരക്ഷ നല്‍കി

uploads/news/2025/07/792876/govindachami.jpg

കണ്ണൂര്‍: സെന്‍ട്രല്‍ ജയിലില്‍ നിന്നും തടവുചാടിയ കൊടും കുറ്റവാളി ഗോവിന്ദച്ചാമി രക്ഷപ്പെടുമ്പോള്‍ ധരിച്ചിരുന്നത് കറുത്തപാന്റും കറുത്ത വരകളുള്ള ഷര്‍ട്ടും. 7.5 മീറ്റര്‍ ഉയരമുള്ള മതില്‍ ഉള്‍പ്പെടെ മൂന്ന് മതിലുകളാണ് ഇയാള്‍ മറികടന്നത്. നാലേകാലിനും ആറരയ്ക്കും ഇടയിലെ സമയത്താണ് ഇയാള്‍ ജയില്‍ ചാടിയതെന്നാണ് സിസിടിവി ദൃശ്യങ്ങള്‍ പരിശോധന നടത്തിയ ശേഷം സിറ്റിപോലീസ് കമ്മീഷണര്‍ പറഞ്ഞത്.

മൂന്ന് സുരക്ഷാ മതിലുകളാണ് മറികടന്നത്. ഗോവിന്ദചാമിയുടെ ഏറ്റവും പുതിയ ദൃശ്യങ്ങളില്‍ ചെറിയ കുറ്റിത്താടിയുണ്ട്. മുഖത്ത് പാട് കൈപ്പത്തിയില്ല തുടങ്ങിയ സാഹചര്യമുണ്ട്. ഒരു ഹെഡ്്‌വാര്‍ഡനും മറ്റ് രണ്ടു സഹവാര്‍ഡന്മാര്‍ ഉള്‍പ്പെടെ മൂന്ന് വാര്‍ഡന്മാരുടെ സദാ നിരീക്ഷണം ഇവിടെയുള്ളതാണ്. അതേസമയം ഗോവിന്ദചാമി സംസ്ഥാനം വിട്ട് പോയിട്ടില്ലായിരിക്കാമെന്നാണ് പോലീസ് കരുതുന്നത്.

അതേസമയം ട്രെയിന്‍യാത്രയുമായി ബന്ധപ്പെട്ട നല്ല അറിവുള്ള ഗോവിന്ദചാമി ട്രെയിന്‍മാര്‍ഗ്ഗം രക്ഷപ്പെട്ടിരിക്കുമോ എന്ന സംശയവും ബാക്കിയാണ്. ഗോവിന്ദചാമിയ്ക്ക് പുറത്ത് നിന്നും സഹായം കിട്ടയിട്ടുണ്ടോ എന്നും പോലീസ് പരിശോധിക്കുന്നുണ്ട്. മുഴുവന്‍ പോലീസ് സ്‌റ്റേഷനുകളിലും ജയിലുകളിലും വിവരം നല്‍കിയിട്ടുണ്ട്. മുഴുവന്‍ വാഹനങ്ങളും ബസ് സ്റ്റാന്റുകളും പരിശോധിക്കുന്നുണ്ട്.

ദിവസങ്ങള്‍ നീണ്ട ആസൂത്രണം ഇതിന്ി പിന്നിലുണ്ടായിരിക്കാമെന്നാണ് കരുതുന്നത്. സ്വകാര്യവാഹനങ്ങള്‍ വഴി കര്‍ണാടകയിലേക്കോ മംഗലാപുരത്തേക്കോ ഗോവിന്ദചാമിക്ക് നല്ല പരിചയമുള്ള ആന്ധ്രയിലേക്കോ പോയേക്കാനുള്ള സാധ്യതയും പോലീസ് പരിശോധിക്കുകയാണ്. സംസ്ഥാനം വിടാനുള്ള ഗോവിന്ദചാമിയുടെ ലക്ഷ്യം മുന്‍നിര്‍ത്തി കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലെ കേന്ദ്രങ്ങളിലെല്ലാം പരിശോധന നടത്തും.

തെരച്ചിലിന്റെ ഭാഗമായി മുഴുവന്‍ വാഹനങ്ങളും ട്രെയിനിലും പരിശോധന നടത്തുകയാണ്. വലുതും ചെറുതുമായ എല്ലാ സ്വകാര്യവാഹനങ്ങളും പരിശോധിക്കുകയാണ്. അടച്ചിട്ട കെട്ടിടങ്ങളിലും തെരച്ചില്‍ നടത്തുന്നുണ്ട്. സൗമ്യയുടെ വീട്ടില്‍ പോലീസ് കനത്ത സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ട. എല്ലാ പോലീസ് മേധാവികള്‍ക്കും കനത്ത ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

Ads by Google
Ads by Google
LATEST NEWS
TRENDING NOW