Saturday, March 14, 2026 Last Updated 19 Min 40 Sec ago English Edition
Todays E paper
Ads by Google
Thursday 24 Jul 2025 07.40 PM

സി.എസ്.ഐ സഭയെ ഇനി ഡോ. കെ. റൂബന്‍ മാര്‍ക്ക് നയിക്കും

uploads/news/2025/07/792798/www.gif

ചെന്നൈ: ചര്‍ച്ച് ഓഫ് സൗത്ത് ഇന്ത്യ (സി.എസ്.ഐ) സഭയുടെ പുതിയ മോഡറേറ്ററായി ഡോ. കെ. റൂബന്‍ മാര്‍ക്കിനെ തിരഞ്ഞെടുത്തു. 2025 ജൂലൈ 21-ന് സി.എസ്.ഐ മദ്രാസ് ഭദ്രാസനത്തിലെ ലൈറ്റ് കാമ്പസില്‍ നടന്ന സിനഡ് പ്രത്യേക സമ്മേളനത്തിലാണ് ഔദ്യോഗിക പ്രഖ്യാപനം നടന്നത്.

തിരഞ്ഞെടുപ്പ് ഓഫീസറായ ജസ്റ്റിസ് വി. ഭാരതിദാസനാണ് ഫലം പ്രഖ്യാപിച്ചത്. സി.എസ്.ഐ ജനറല്‍ സെക്രട്ടറി അഡ്വ. സി. ഫെര്‍ണാണ്ടസ് രതിനരാജ, ഖജാന്‍ജി പ്രൊഫ. ഡോ. ബി. വിമല്‍ സുഗുമാര്‍, സിനഡ് കൗണ്‍സില്‍ പ്രതിനിധികള്‍, സഭാ വിശ്വാസികള്‍ തുടങ്ങിയവര്‍ പുതിയ മോഡറേറ്റര്‍ക്ക് ആശംസകള്‍ നേര്‍ന്നു.

വര്‍ഷങ്ങളായുള്ള അനിശ്ചിതത്വങ്ങള്‍ക്ക് വിരാമമിട്ട ഈ നേതൃമാറ്റം സഭയുടെ വളര്‍ച്ചയ്ക്കും ഉന്നമനത്തിനും സഹായിക്കുമെന്ന് കരുതുന്നു. പുതിയതായി ചുമതലയേറ്റ എല്ലാ സിനഡ് ഭാരവാഹികള്‍ക്കും, പ്രത്യേകിച്ച് മോഡറേറ്റര്‍ ഡോ. റൂബന്‍ മാര്‍ക്കിനും മദ്ധ്യകേരള മഹായിടവക ആശംസകള്‍ അറിയിച്ചു.

പി പി ചെറിയാന്‍

Ads by Google
Thursday 24 Jul 2025 07.40 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW