Friday, March 13, 2026 Last Updated 57 Min 25 Sec ago English Edition
Todays E paper
Ads by Google
Thursday 24 Jul 2025 06.22 PM

ദേശീയപാത 85-ലെ നിര്‍മ്മാന പ്രവര്‍ത്തനങ്ങള്‍ തടഞ്ഞ ഹൈക്കോടതി ഉത്തരവ് ; നാളെ ദേവികുളം താലൂക്കില്‍ ഹര്‍ത്താല്‍

uploads/news/2025/07/792793/6.gif
photo; representative image

കട്ടപ്പന: ഇടുക്കി ദേവികുളം താലൂക്കില്‍ ജൂലൈ 31ന് ഹര്‍ത്താല്‍. ദേശീയപാത 85ലെ നിര്‍മ്മാണ വിലക്കിനെതിരെയാണ് ഹര്‍ത്താല്‍. ദേശീയപാത കോ ഓര്‍ഡിനേഷന്‍ കമ്മിറ്റിയാണ് ഹര്‍ത്താല്‍ ആഹ്വാനം ചെയ്തത്. ആറാം മൈല്‍ മുതല്‍ നേര്യമംഗലം വരെ ലോങ് മാര്‍ച്ചിനും കമ്മിറ്റി ആഹ്വാനം ചെയ്തിട്ടുണ്ട്.

ദേശീയപാത വികസനം അട്ടിമറിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ഒളിഞ്ഞും തെളിഞ്ഞും എതിര്‍കക്ഷികള്‍ക്ക് പിന്തുണ നല്‍കുകയാണെന്ന് കെ ഫ്രാന്‍സിസ് ജോര്‍ജ് എംപി ആരോപിച്ചു . ദേശീയപാത വികസനം അട്ടിമറിക്കാന്‍ വനംവകുപ്പ് തുടക്കം മുതല്‍ വനംവകുപ്പ് തുടക്കം മുതല്‍ രംഗത്തുണ്ടെന്നും അദ്ദേഹം പറഞ്ഞിരുന്നു. ദേശീയപാത നവീകരണ ജോലികള്‍ പുനരാരംഭിക്കാന്‍ നടപടി ആവശ്യപ്പെട്ട് ഡീന്‍ കുര്യാക്കോസ് എംപി നടത്തിയ സത്യാഗ്രഹസമരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു എംപി.

നിര്‍മ്മാണ ജോലികള്‍ നടക്കുന്ന സ്ഥലം മലയാറ്റൂര്‍ ഫോറസ്റ്റ് റിസര്‍വിന്റെ ഭാഗമാണെന്ന് അഡീഷണല്‍ ചീഫ് സെക്രട്ടറി ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കിയത് സര്‍ക്കാര്‍ തീരുമാനത്തോടുള്ള വെല്ലുവിളിയാണ്. ഹൈക്കോടതിയില്‍ റിവ്യൂ പെറ്റീഷന്‍ ഫയല്‍ ചെയ്ത് ദേശീയപാതയുടെ നിര്‍മ്മാണം പുനരാരംഭിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നും ഡീന്‍ കുര്യാക്കോസ് ആവശ്യപ്പെട്ടു . മന്ത്രിമാര്‍ ഉദ്യോഗസ്ഥരുടെ അടിമകളായതു നാടിന് ശാപമായെന്നും അതിന് ഒടുവിലത്തെ ഉദാഹരണമാണ് ദേശീയപാതയിലെ നവീകരണ ജോലികള്‍ കോടതി വഴി തടസ്സപ്പെട്ടതെന്നും ഡീന്‍ കുര്യാക്കോസ് എംപി ആരോപിച്ചു .

Ads by Google
Ads by Google
LATEST NEWS
TRENDING NOW