Friday, March 13, 2026 Last Updated 40 Min 17 Sec ago English Edition
Todays E paper
Ads by Google
Tuesday 22 Jul 2025 04.10 PM

ഹാരി രാജകുമാരന്റെയും വില്യം രാജകുമാരന്റെയും കസിന്‍ റോസി റോഷിനെ മരിച്ച നിലയില്‍

uploads/news/2025/07/792437/AA-2.gif

ലണ്ടന്‍: ഹാരി രാജകുമാരന്റെയും വില്യം രാജകുമാരന്റെയും കസിനും ഡയാന രാജകുമാരിയുടെ അമ്മാവന്റെ ചെറുമകളുമായ റോസി റോഷിനെ (20) ജൂലൈ 14 തിങ്കളാഴ്ച വില്‍റ്റ്‌ഷെയറിലെ നോര്‍ട്ടണിലുള്ള അവരുടെ കുടുംബവീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഒരു തോക്ക് മൃതദേഹത്തിന് സമീപത്ത് നിന്ന് കണ്ടെത്തിയതായി ദി സണ്‍ റിപ്പോര്‍ട്ട് ചെയ്തു.

സുഹൃത്തുക്കളോടൊപ്പം അവധിക്കാലം ആഘോഷിക്കാന്‍ യാത്ര പോകാനായി ഒരുങ്ങുന്നതിനിടെയാണ് റോഷിനെ അവരുടെ അമ്മയും സഹോദരിയും ചേര്‍ന്ന് മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവസ്ഥലത്ത് നിന്ന് ഒരു തോക്കും കണ്ടെത്തിയിരുന്നു. വില്‍റ്റ്‌ഷെയറിലും സ്വിന്‍ഡണിലുമുള്ള ഒരു കൊറോണര്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഒക്ടോബര്‍ 25 വരെ കേസ് മാറ്റിവച്ചതായി ദി സണ്‍ റിപ്പോര്‍ട്ട് ചെയ്തു.

പോലീസിന് മരണത്തില്‍ സംശയകരമായി ഒന്നും കണ്ടെത്താനായിട്ടില്ലെന്ന് കൊറോണര്‍ ഗ്രാന്‍ഡ് ഡേവീസ് പറഞ്ഞു. ഡര്‍ഹാം സര്‍വകലാശാലയിലെ ഇംഗ്ലീഷ് സാഹിത്യ വിദ്യാര്‍ത്ഥിനിയായിരുന്നു റോസി റോഷ്. റോയല്‍ കുടുംബത്തിന്റെ വക്താവ് ദി സണ്ണിനോട് പറഞ്ഞത്, റോഷിനെ 'വളരെയധികം മിസ്സ് ചെയ്യും' എന്നാണ്.

ഈ മരണം, 2024 ഫെബ്രുവരിയില്‍ കിംഗ് ചാള്‍സിന്റെ രണ്ടാമത്തെ കസിനും ലേഡി ഗബ്രിയേലയുടെ ഭര്‍ത്താവുമായ തോമസ് കിംഗ്സ്റ്റണ്‍ (45) മരിച്ച് ഒരു വര്‍ഷത്തിലേറെ കഴിയുമ്പോളാണ് സംഭവിക്കുന്നത്. കിംഗ്സ്റ്റണ്‍ തലയ്ക്ക് ഗുരുതരമായ പരിക്കേറ്റാണ് മരിച്ചതെന്നും അദ്ദേഹത്തിന്റെ മൃതദേഹത്തിന് സമീപം ഒരു തോക്ക് കണ്ടെത്തിയെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

റോച്ചെയുടെ കുടുംബമോ പ്രിന്‍സ് വില്യമിന്റെ വക്താവോ ദി സണ്ണിനോട് പ്രതികരിക്കാന്‍ വിസമ്മതിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്കായി കൊറോണറുമായി ബന്ധപ്പെട്ടിട്ടുണ്ടെന്ന് പീപ്പിള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

പി പി ചെറിയാന്‍

Ads by Google
Tuesday 22 Jul 2025 04.10 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW