Friday, March 13, 2026 Last Updated 40 Min 37 Sec ago English Edition
Todays E paper
Ads by Google
Monday 21 Jul 2025 07.54 PM

സെന്‍ട്രല്‍ ടെക്‌സസിലെ പ്രളയം: ദുരിതമനുഭവിക്കുന്നവര്‍ക്ക് സഹായ ഹസ്തവുമായി നോര്‍ത്ത് അമേരിക്ക മാര്‍ത്തോമാ ഭദ്രാസനം

uploads/news/2025/07/792267/45.gif

ന്യൂയോര്‍ക് : സെന്‍ട്രല്‍ ടെക്‌സസില്‍, പ്രത്യേകിച്ച് കെര്‍വില്ലെയില്‍, സമീപകാലത്തുണ്ടായ പ്രളയം അനേകം ആളുകളെ ഗുരുതരമായി ബാധിച്ചുവെന്നും അതിശക്തമായ മഴയും അതിവേഗം ഉയര്‍ന്ന ജലനിരപ്പും വ്യാപകമായ നാശനഷ്ടങ്ങള്‍ വരുത്തിവെച്ക്കുകയും വീടുകള്‍ നശിക്കുകയും അടിസ്ഥാന സൗകര്യങ്ങള്‍ തകരുകയും നിരവധി സമൂഹങ്ങളെ ഇത് ബാധിക്കുകയും ചെയ്ത സാഹചര്യത്തില്‍ അവരെ സഹായിക്കേണ്ട ഉത്തരവാദിത്വം നമ്മില്‍ നിക്ഷിപ്തമായിരിക്കുന്നുവെന്നു നോര്‍ത്ത് അമേരിക്ക മാര്‍ത്തോമാ ഭദ്രാസനാധിപന്‍ റൈറ്റ് റവ ഡോ എബ്രഹാം മാര്‍ പൗലോസ് ഉദ്‌ബോധിപ്പിച്ചു .

നൂറുകണക്കിന് ജീവനുകള്‍ നഷ്ടപ്പെടുകയും നിരവധിപേരെ കാണാതാവുകയും ചെയ്തു എന്നത് അതീവ ദുഃഖകരമാണ്. പ്രിയപ്പെട്ടവരെ ഇപ്പോഴും പ്രതീക്ഷയോടെയും വേദനയോടെയും കാത്തിരിക്കുന്നവരോടൊപ്പം നമ്മുടെ ഹൃദയങ്ങളും ഉണ്ട്. എണ്ണമറ്റ ആളുകള്‍ക്ക് മുന്നില്‍ ഇപ്പോള്‍ വലിയൊരു അനിശ്ചിതത്വവും കഷ്ടപ്പാടുകളുമാണ്. ദുരിതത്തില്‍ നിന്ന് കരകയറാനുള്ള ശ്രമങ്ങള്‍ തുടങ്ങിക്കഴിഞ്ഞു.
ഈ പ്രതിസന്ധി ഘട്ടത്തില്‍, യേശയ്യാവ് പ്രവാചകനിലൂടെ ദൈവം അരുളിച്ചെയ്ത വാക്കുകള്‍ നമുക്ക് ഓര്‍ക്കുകയും ഹൃദയത്തില്‍ സൂക്ഷിക്കുകയും ചെയ്യാം: 'നീ വെള്ളത്തിലൂടെ കടക്കുമ്പോള്‍ ഞാന്‍ നിന്നോടുകൂടെ ഉണ്ടായിരിക്കും; നീ നദികളിലൂടെ കടക്കുമ്പോള്‍ അവ നിന്നെ മുക്കിക്കളയുകയില്ല' (യേശയ്യാവ് 43:2a). ഈ ദുരന്തത്തില്‍ കഷ്ടപ്പെടുന്ന എല്ലാവരോടും ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കുമ്പോള്‍ ദൈവസാന്നിധ്യത്തില്‍ ആശ്വാസം കണ്ടെത്താനും അവന്റെ വാഗ്ദാനങ്ങളില്‍ നിന്ന് ശക്തി സംഭരിക്കാനും നമുക്ക് കഴിയട്ടെയെന്നു ഇതു സംബന്ധിച്ചു പുറപ്പെടുവിച്ച പ്രസ്താവനയില്‍ പറയുന്നു

ഈ വലിയ ആവശ്യത്തിന്റെ സമയത്ത് നമ്മുടെ സഹോദരങ്ങള്‍ക്കും സമൂഹത്തിനും ഒരുപോലെ സഹായഹസ്തം നീട്ടാനുള്ള നമ്മുടെ ക്രൈസ്തവപരമായ ഉത്തരവാദിത്തം നമുക്ക് ഉയര്‍ത്തിപ്പിടിക്കാം. സ്‌നേഹത്തോടും ഐക്യദാര്‍ഢ്യത്തോടും കൂടി, ഈ വിനാശകരമായ വെള്ളപ്പൊക്കത്തില്‍ ദുരിതമനുഭവിക്കുന്നവര്‍ക്കായി ആരാധനാവേളകളില്‍ പ്രാര്‍ത്ഥിക്കാന്‍ എല്ലാ ഇടവകകളെയും സഭകളെയും പ്രോത്സാഹിപ്പിക്കുന്നു.
ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി സാമ്പത്തിക സഹായം നല്‍കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഡയോസിസന്‍ ഓഫീസിലേക്ക് സംഭാവനകള്‍ അയക്കാവുന്നതാണ്. ലഭിക്കുന്ന എല്ലാ ഫണ്ടുകളും സൗത്ത് വെസ്റ്റ് റീജിയണല്‍ ആക്ടിവിറ്റി കമ്മിറ്റി (SWRAC) വഴി ദുരിതബാധിത പ്രദേശങ്ങളില്‍ സഹായം എത്തിക്കുന്ന വിശ്വസ്തരായ പ്രാദേശിക ഏജന്‍സികള്‍ക്ക് കൈമാറും. എല്ലാ സംഭാവനകളും 2025 ജൂലൈ 25-ന് മുമ്പായി ഡയോസിസന്‍ ഓഫീസില്‍ എത്തുന്നുവെന്ന് ഉറപ്പാക്കാന്‍ തിരുമേനി അഭ്യര്‍ത്ഥിച്ചു
ദൈവം, തന്റെ കാരുണ്യത്താല്‍, ദുരിതമനുഭവിക്കുന്നവര്‍ക്ക് ആശ്വാസവും തകര്‍ന്ന ഹൃദയങ്ങള്‍ക്ക് സൗഖ്യവും സമൂഹങ്ങള്‍ക്ക് മുന്നോട്ട് പോകാനുള്ള ശക്തിയും നല്‍കട്ടെ. അവന്റെ സമാധാനവും സാന്നിധ്യവും പുനഃസ്ഥാപനവും നവീകരണവും നല്‍കട്ടെയെന്ന് തിരുമേനി ആശംസിക്കുകയും ചെയ്തു .

പി പി ചെറിയാന്‍

Ads by Google
Monday 21 Jul 2025 07.54 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW