Thursday, March 12, 2026 Last Updated 19 Min 23 Sec ago English Edition
Todays E paper
Ads by Google
Monday 21 Jul 2025 07.33 PM

ഡാലസില്‍ വി. അല്‍ഫോന്‍സാമ്മയുടെ തിരുനാള്‍ ജൂലൈ 18 മുതല്‍ 28 വരെ

uploads/news/2025/07/792262/see.gif

കൊപ്പേല്‍ (ടെക്‌സാസ്): ഭാരതത്തിന്റെ പ്രഥമ വിശുദ്ധയും കൊപ്പേല്‍ സെന്റ് അല്‍ഫോന്‍സാ സീറോ മലബാര്‍ ദേവാലയത്തിന്റെ സ്വര്‍ഗ്ഗീയ മദ്ധ്യസ്ഥയുമായ വി. അല്‍ഫോന്‍സാമ്മയുടെ തിരുനാളിനു കൊപ്പേല്‍ സെന്റ് അല്‍ഫോന്‍സാ സീറോ മലബാര്‍ ദേവാലയത്തില്‍ ഇന്ന് തുടക്കം.

ജൂലൈ 18 വെള്ളിയാഴ്ച വൈകുന്നേരം 7 മണിക്ക് കൊടിയേറ്റം. പത്തു ദിവസം നീണ്ടു നില്‍ക്കുന്ന തിരുനാള്‍ ജൂലൈ 28 നു സമാപിക്കും. ദിവസേന ആരാധനയും വിശുദ്ധ കുര്‍ബാനയും നൊവേനയും ലദീഞ്ഞും ഉണ്ടായിരിക്കും.

ഇടവക വികാരി ഫാ. മാത്യൂസ് കുര്യന്‍ മുഞ്ഞനാട്ട്, അസി. വികാരി ഫാ. ജിമ്മി എടക്കുളത്തൂര്‍, ഇടവക ട്രസ്റ്റിമാരായ ജോഷി കുര്യാക്കോസ്, റോബിന്‍ കുര്യന്‍, റോബിന്‍ ജേക്കബ് ചിറയത്ത്, രഞ്ജിത്ത് മാത്യു തലക്കോട്ടൂര്‍, സെബാസ്റ്റ്യന്‍ പോള്‍ (സെക്രട്ടറി) എന്നിവരടങ്ങുന്ന പാരീഷ് കൗണ്‍സിലും ഇടവകയിലെ കുടുംബ യൂണിറ്റുകളും തിരുനാള്‍ ആഘോഷങ്ങള്‍ക്ക് നേതൃത്വം നല്‍കും.

തിരുനാള്‍ പരിപാടികള്‍:

ജൂലൈ 18 വെള്ളി: വൈകുന്നേരം 6:00 മുതല്‍ ദിവ്യകാരുണ്യആരാധന, 7:00 നു കൊടിയേറ്റ്. തുടര്‍ന്ന് വി. കുര്‍ബാന, നൊവേന, ലദീഞ്ഞ്. (കാര്‍മ്മികന്‍: റവ. ഫാ. മാത്യൂസ് കുര്യന്‍ മുഞ്ഞനാട്ട്)

ജൂലൈ 19 ശനി: വൈകുന്നേരം 4:30 മുതല്‍ ദിവ്യകാരുണ്യആരാധന, 5:30 നു വി. കുര്‍ബാന, നൊവേന, ലദീഞ്ഞ്. (റവ. ഫാ. ജോസ് കറ്റേക്കര )

ജൂലൈ 20 ഞായര്‍: രാവിലെ 7:00 ,9:00, വൈകുന്നേരം 5:00 നു വി. കുര്‍ബാന, നൊവേന ലദീഞ്ഞ്. (റവ. ഫാ ജോണ്‍സണ്‍ കോവൂര്‍ പുത്തന്‍പുരക്കല്‍, ചാന്‍സലര്‍ ചിക്കാഗോ രൂപത)

ജൂലൈ 21 തിങ്കള്‍: വൈകുന്നേരം 6:00 മുതല്‍ ദിവ്യകാരുണ്യആരാധന, 7:00 നു വി. കുര്‍ബാന, നൊവേന, ലദീഞ്ഞ്. (റവ. ഫാ. ജോര്‍ജ് പാറയില്‍ )

ജൂലൈ 22 ചൊവ്വ: വൈകുന്നേരം 6:00 മുതല്‍ ദിവ്യകാരുണ്യആരാധന, 7:00 നു വി. കുര്‍ബാന, നൊവേന, ലദീഞ്ഞ്. (റവ. ഫാ. ബിനോയ് ഇല്ലിക്കമുറിയില്‍ TOR)

ജൂലൈ 23 ബുധന്‍: വൈകുന്നേരം 6:00 മുതല്‍ ദിവ്യകാരുണ്യആരാധന, 7:00 നു വി. കുര്‍ബാന, നൊവേന, ലദീഞ്ഞ്. (റവ. ഫാ. ജോബി ജോസഫ് )

ജൂലൈ 24 വ്യാഴം: വൈകുന്നേരം 6:00 മുതല്‍ ദിവ്യകാരുണ്യആരാധന, 7:00 നു വി. കുര്‍ബാന, നൊവേന, ലദീഞ്ഞ്. (റവ. ഫാ. ജോസ് ഫ്രാന്‍സിസ് TOR)

ജൂലൈ 25 വെള്ളി: വൈകുന്നേരം 4:30 മുതല്‍ ദിവ്യകാരുണ്യആരാധന. വൈകുന്നേരം 5:30 നു വി. കുര്‍ബാന, നൊവേന, ലദീഞ്ഞ്. (റവ. ഫാ ജോസഫ് അലക്‌സ്). തുടര്‍ന്ന് 7:30 നു ഇടവകയുടെ ഫാമിലി ഡേയും കലാപരിപാടികളും സെന്റ് അല്‍ഫോന്‍സാ ഓഡിറ്റോറിയത്തില്‍.

ജൂലൈ 26 ശനി: വൈകുന്നേരം 4:30 നു മുതല്‍ ദിവ്യകാരുണ്യആരാധന. വൈകുന്നേരം 5:30 നു വി. കുര്‍ബാന, നൊവേന, ലദീഞ്ഞ് (റവ. ഫാ. സിബി സെബാസ്റ്റ്യന്‍ MST). തുടര്‍ന്ന് 7:00 മണിക്ക് സെന്റ് അല്‍ഫോന്‍സാ ഓഡിറ്റോറിയത്തില്‍ മെലഡീസ് ക്ലബ് യുഎസ്എ ഒരുക്കുന്ന ഗാനമേളയും, വാര്‍ഡ് യുണിറ്റുകള്‍ സംഘടിപ്പിക്കുന്ന 'തട്ടുകട' ഭക്ഷ്യ മേളയും.

ജൂലൈ 27 ഞായര്‍: വൈകുന്നേരം 5:00 ന് ആഘോഷമായ തിരുനാള്‍ കുര്‍ബാനയില്‍ ചിക്കാഗോ രൂപതാ മെത്രാന്‍ മാര്‍. ജോയ് ആലപ്പാട്ട് മുഖ്യ കാര്‍മ്മികനാകും. തുടര്‍ന്ന് ആഘോഷമായ പ്രദക്ഷിണവും, പരിശുദ്ധ കുര്‍ബാനയുടെ ആശീര്‍വാദവും, സ്നേഹവിരുന്നും നടക്കും.

ജൂലൈ 28 തിങ്കളാഴ്ച വൈകുന്നേരം കൊടിയിറക്കത്തോടെ തിരുനാളിനു സമാപനമാകും. വൈകുന്നേരം 7:00 നു പരേതരുടെ ആത്മശാന്തിക്കുവേണ്ടിയുള്ള ബലിയര്‍പ്പണം, നൊവേന, ലദീഞ്ഞ് (റവ. ഫാ. ജിമ്മി എടക്കളത്തൂര്‍).

തിരുനാള്‍ പരിപാടികളിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നതായി ഇടവക വികാരി ഫാ. മാത്യൂസ് മുഞ്ഞനാട്ട്, അസി. വികാരി ഫാ. ജിമ്മി എടക്കളത്തൂര്‍ എന്നിവര്‍ അറിയിച്ചു.

മാര്‍ട്ടിന്‍ വിലങ്ങോലില്‍

Ads by Google
Monday 21 Jul 2025 07.33 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW