Friday, March 13, 2026 Last Updated 40 Min 35 Sec ago English Edition
Todays E paper
Ads by Google
Monday 21 Jul 2025 07.22 PM

ട്രൈസ്റ്റേറ്റ് കേരളാ ഫോറം 'പെഴ്‌സണ്‍ ഓഫ് ദി ഇയര്‍ അവാര്‍ഡ് 2025 നു അപേക്ഷകള്‍ ക്ഷണിക്കുന്നു

uploads/news/2025/07/792258/rr.gif

ഫിലഡല്‍ഫിയ: ട്രൈസ്റ്റേറ്റ് ഏരിയായിലെ മലയാളി സംഘടനകളുടെ ഐക്യവേദിയായ കേരളാ ഫോറത്തിന്റെ സംയുക്ത ഓണാഘോഷവേദിയില്‍ അമേരിക്കന്‍ മലയാളികളില്‍ സാമൂഹിക, സാംസ്‌ക്കാരിക, രംഗങ്ങളില്‍ മികവ് പുലര്‍ത്തിയിട്ടുള്ള വ്യക്തിയെ അവാര്‍ഡ് നല്‍കി ആദരിക്കുന്നു.

ട്രൈസ്റ്റേറ്റ് കേരളാഫോറത്തിന്റെ ''പേഴ്‌സണ്‍ ഓഫ് ദി ഇയര്‍'' എന്ന വിശിഷ്ടമായ അവാര്‍ഡിന് അര്‍ഹതയുള്ളവരെ നാമനിര്‍ദ്ദേശം ചെയ്യുകയോ, അല്ലെങ്കില്‍ നിങ്ങള്‍ യോഗ്യരാണെന്ന് ബോദ്ധ്യമുണ്ടെങ്കില്‍ നിങ്ങളുടെ സാമൂഹിക, സാംസ്‌ക്കാരിക, വിദ്യാഭ്യാസ മേഖലകളിലെ സംഭാവനകള്‍ അടങ്ങിയ നാമനിര്‍ദേശ പത്രിക ഓഗസ്റ്റ് ഒന്നാം തീയതിക്കുള്ളില്‍ അവാര്‍ഡ് കമ്മിറ്റി ചെയര്‍മാന്‍ റോണി വറുഗീസിനു (267-213-5544) ronyvkm@gmail.com എന്ന ഇമെയില്‍ വിലാസത്തില്‍ അയക്കാവുന്നതാണ്.

ട്രൈസ്റ്റേറ്റ് കേരളാ ഫോറം 'പെഴ്‌സണ്‍ ഓഫ് ദി ഇയര്‍ അവാര്‍ഡ് കൂടാതെ മികച്ച മലയാളി കര്‍ഷകരെ കണ്ടെത്താനുള്ള മത്സരം, ഓണത്തിന് അണിഞ്ഞൊരുങ്ങി വരുന്ന ബെസ്റ്റ് കപ്പിള്‍സിന് ആകര്‍ഷകമായ സമ്മാനങ്ങള്‍ എന്നിവയും പതിവുപോലെ ഇത്തവണയും ഉണ്ടായിരിക്കുന്നതാണ്.

ട്രൈസ്റ്റേറ്റ് ഏരിയയിലെ മുഴുവന്‍ മലയാളികളെയും ഒന്നിച്ചൊരു കുടകീഴില്‍ അണി നിരത്തികൊണ്ടു ട്രൈസ്റ്റേറ്റ് കേരളാ ഫോറം അവതരിപ്പിക്കുന്ന ഓണാഘോഷ പരിപാടികള്‍ മെഗാ തിരുവാതിര, വിഭവ സമൃദ്ധമാര്‍ന്ന ഓണ സദ്യ, മാവേലി എഴുന്നള്ളത്ത് എന്നിവ കൊണ്ട് മുന്‍ വര്‍ഷങ്ങളില്‍ ജന ശ്രെധ പിടിച്ചു പറ്റിയിട്ടുണ്ട്.

പുതുമയാര്‍ന്ന ഓണാഘോഷ പരിപാടികള്‍ കൊണ്ട് വീണ്ടും ചരിത്രം രജിക്കാനുള്ള ഒരുക്കങ്ങള്‍ തുടങ്ങിയതായി ആഘോഷ കമ്മറ്റി അറിയിച്ചു. പ്രശസ്ത പിന്നണി ഗായകന്‍ അഫ്‌സല്‍ ടീം നയിക്കുന്ന ഗാനമേള പരിപാടിക്ക് മാറ്റു കൂട്ടും.

ഓഗസ്റ്റ് മാസം 23 ശനിയാഴ്ച ഫിലഡല്ഫിയ സിറോ മലബാര്‍ ഓഡിറ്റോറിയത്തിലാണ് ഓണാഘോഷ പരിപാടികള്‍ അരങ്ങേറുക.

കൂടുതല്‍ വിവരങ്ങള്‍ക്ക് ബിനു മാത്യു 267 893 9571 (ചെയര്‍മാന്‍), സാജന്‍ വര്‍ഗീസ് 215 906 7118 (സെക്രട്ടറി), ജോര്‍ജ് ഓലിക്കല്‍ 215 873 4365 (ട്രെഷറര്‍), അഭിലാഷ് ജോണ്‍ 267 701 3623 (ഓണാഘോഷ ചെയര്‍മാന്‍), വിന്‍സെന്റ്റ് ഇമ്മാനുവേല്‍ 215 880 3341 (പ്രോഗ്രാം കോര്‍ഡിനേറ്റര്‍), അരുണ്‍ കോവാട്ട് 215 681 4472 (പ്രോഗ്രാം പ്രൊഡ്യൂസര്‍)

റിപ്പോര്‍ട്ട്: സുമോദ് തോമസ് നെല്ലിക്കാല

Ads by Google
Monday 21 Jul 2025 07.22 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW