Tuesday, March 17, 2026 Last Updated 0 Min 49 Sec ago English Edition
Todays E paper
Ads by Google
Monday 21 Jul 2025 01.01 PM

' ഈ നിമിഷത്തില്‍ ഇവിടെ ആയിരിക്കാന്‍ കഴിഞ്ഞതില്‍ എനിക്ക് സന്തോഷമുണ്ട്' ; ഗ്രീസില്‍ കുടുംബത്തോടൊപ്പം അവധിയാഘോഷിച്ച് എമി ജാക്‌സണ്‍

family, and
photo-www.instagram.com/iamamyjackson/

മദ്രാസ് പട്ടണം എന്ന തമിഴ് ചിത്രത്തിലൂടെ തെന്നിന്ത്യന്‍ പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയ താരമാണ് എമി ജാക്‌സണ്‍. ബ്രിട്ടീഷ് വംശജയായ എമി ഐ 2.0 , തങ്കമകന്‍, തെരി, തുടങ്ങി തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളില്‍ ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്തു.

ഇപ്പോള്‍ ഗ്രീസില്‍ അവധിയാഘോഷിക്കുന്ന താരത്തിന്റെയും കുടുംബത്തിന്റെയും ചിത്രങ്ങളാണ് ശ്രദ്ധ നേടുന്നത്. ഭര്‍ത്താവ് എഡ് വെസ്റ്റ്‌വിക്കിനും രണ്ടു മക്കള്‍ക്കുമൊപ്പമുളള കപ്പല്‍ യാത്രയില്‍ നിന്നുളള ചിത്രങ്ങളാണ് താരം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിരിക്കുന്നത്.'' ഞാന്‍ ലോകം മുഴുവന്‍ സഞ്ചരിച്ചിട്ടുണ്ട്... പക്ഷേ ഗ്രീക്ക് സൂര്യാസ്തമയം പോലെ തികച്ചും മനോഹരമായ ഒരു അനുഭവം ഉണ്ടായിട്ടില്ല. അതില്‍ എന്തോ ഒന്ന് ഉണ്ട്. എനിക്ക് അറിയാവുന്ന ഏറ്റവും നല്ല ആണ്‍കുട്ടികളോടൊപ്പം ഈ നിമിഷത്തില്‍ ഇവിടെ ആയിരിക്കാന്‍ കഴിഞ്ഞതില്‍ എനിക്ക് വളരെ സന്തോഷമുണ്ട്'' ചിത്രങ്ങള്‍ക്കൊപ്പം എമി ജാക്‌സണ്‍ കുറിച്ചു.

നടിയുടെ രണ്ടാം ഭര്‍ത്താവാണ് ഹോളിവുഡ് നടനും സംഗീതജ്ഞനുമായ എഡ് വെസ്റ്റ്വിക്ക്. ഹോട്ടല്‍ വ്യവസായി ജോര്‍ജ് പനയോറ്റൂ ആയിരുന്നു നടിയുടെ ആദ്യ ഭര്‍ത്താവ്. 2015ല്‍ ആയിരുന്നു ഈ വിവാഹം. ഈ ബന്ധത്തില്‍ ഒരു കുട്ടിയുമുണ്ട്. എന്നാല്‍ 2019ല്‍ ഇവര്‍ വേര്‍പിരിഞ്ഞു.അടുത്തിടെയായിരുന്നു എഡ് വെസ്റ്റ്വിക്കുമായുള്ള എമിയുടെ വിവാഹം.

Ads by Google
Ads by Google
LATEST NEWS
TRENDING NOW