Friday, March 13, 2026 Last Updated 8 Min 40 Sec ago English Edition
Todays E paper
Ads by Google
Monday 21 Jul 2025 10.27 AM

ആവശ്യത്തിന് ടച്ചിങ്സ് നല്‍കിയില്ലെന്നാരോപിച്ച് തര്‍ക്കം ; തൃശൂരില്‍ ബാര്‍ ജീവനക്കാരനെ കുത്തിക്കൊന്നു

uploads/news/2025/07/792184/crime.jpg

തൃശൂര്‍: ആവശ്യത്തിന് ടച്ചിംഗ്‌സ് നല്‍കിയില്ലെന്ന് ആരോപിച്ച് ബാര്‍ ജീവനക്കാരെ യുവാവ് കുത്തിക്കൊന്നു. തൃശൂര്‍ പുതുക്കാട് നടന്ന സംഭവത്തില്‍ എരുമപ്പെട്ടി സ്വദേശി ഹേമചന്ദ്രന്‍ (64)ആണ് കൊല്ലപ്പെട്ടത്. അളഗപ്പനഗര്‍ സ്വദേശി ഫിജോ ജോണിനെ (40) അറസ്റ്റ് ചെയ്തു.

കൊച്ചിയിലെ സെക്യൂരിറ്റി ജീവനക്കാരനാണ് പ്രതി. ഇന്നലെ പുതുക്കാട് മേ ഫെയര്‍ ബാറിന് പുറത്താണ് സംഭവം. വേണ്ടത്ര ടെച്ചിങ്സ് നല്‍കിയില്ലെന്നാരോപിച്ച് ഉണ്ടായ തര്‍ക്കമാണ് പകയിലേക്കും കൊലപാതകത്തിലും കലാശിച്ചത്.

ബാറില്‍ നിന്നും പുറത്തിറങ്ങി തൃശൂരിലേക്ക് പോയ പ്രതി നഗരത്തില്‍ നിന്നും കത്തി വാങ്ങി തിരിച്ചുവരികയായിരുന്നു. പിന്നീട് ബാര്‍ ജീവനക്കാര്‍ പുറത്തിറങ്ങിയപ്പോള്‍ ആക്രമണം അഴിച്ചുവിടുകയായിരുന്നു എന്നാണ് വിവരം.

രാത്രി 11.30 ഓടെ ഭക്ഷണം കഴിക്കാന്‍ ഹേമചന്ദ്രന്‍ പുറത്തുപോയപ്പോഴാണ് കൊലപാതകം നടന്നത്. തൃശൂരില്‍ നിന്നും മദ്യപിച്ചാണ് പ്രതി ബാറിലേക്ക് എത്തിയതെന്നാണ് വിവരം. സംഭവത്തില്‍ പോലീസ് അന്വേഷണം നടത്തി വരികയാണ്.

Ads by Google
Ads by Google
LATEST NEWS
TRENDING NOW